Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടി; ഓട്ടോയ്ക്ക് 20 രൂപ മിനിമം, ടാക്‌സിക്ക് 150 രൂപ

ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടി; ഓട്ടോയ്ക്ക് 20 രൂപ മിനിമം, ടാക്‌സിക്ക് 150 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകൾ കൂട്ടി. ഓട്ടോയ്ക്ക് ഒന്നര കിലോ മീറ്ററിന് 20 രൂപയാണ് മിനിമം ചാർജ്ജ്. ടാക്‌സിക്ക് മിനിമം 150 രൂപയാണ്. രാമചന്ദ്രൻ കമ്മറ്റി ശുപാർശ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. അടുത്ത മാസം ഒന്നിന് നിരക്ക് വർദ്ധന നിലവിൽ വരും.

ഓട്ടോയിൽ 20 രൂപ നൽകി ഒന്നര കിലോമീറ്റർ യാത്ര ചെയ്യാം. നേരത്തെ 15 രൂപയായിരുന്നു മിനിമം നിരക്ക്. ഒന്നേകാൽ കിലോ മീറ്ററായിരുന്നു പരിധി. ടാക്‌സിയിൽ 5 കിലോമീറ്റർ 150 രൂപയ്ക്ക് യാത്ര. അതുകഴിഞ്ഞ് കിലോ മീറ്ററിന് 15 രൂപ വീതം വാങ്ങാം. നാല് മണിക്കൂർ കാത്ത് നിൽക്കുന്നതിനും 150 രൂപ ഇടാക്കാം. ടാക്‌സിൽ 200 രൂപ മിനിമം വേണമെന്നായിരുന്ന രാമചന്ദ്രൻ കമ്മറ്റിയുടെ ശുപാർശ. ഇന്നാൽ 150 രൂപ മതിയെന്ന് സർക്കാർ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP