Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് 16 ലക്ഷം രൂപയുടെ ധനസഹായവും; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ

പൊലീസ് ഉരുട്ടിക്കൊന്ന രാജ്കുമാറിന്റെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് 16 ലക്ഷം രൂപയുടെ ധനസഹായവും; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് പൊലീസിന്റെ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ തീരുമാനിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.രാജ്കുമാറിന്റെ കുടുംബത്തിലെ നാല് പേർക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തികത്തട്ടിപ്പ് കേസിൽ പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിയവേയാണ് രാജ്കുമാറിനെ പൊലീസ് ഉരുട്ടിക്കൊന്നത്. പൊലീസിന്റെ ക്രൂരമർദ്ദനത്തെത്തുടർന്നാണ് രാജ്കുമാർ മരിച്ചതെന്ന ആരോപണം വലിയ വിവാദങ്ങൾക്കും വഴിവച്ചു. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തുകയും നെടുങ്കണ്ടം എസ്‌ഐ അടക്കമുള്ള പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇടുക്കി മുൻ എസ്‌പി കെ ബി വേണുഗോപാലിനെതിരെയും സംഭവത്തിൽ ആരോപണമുയർന്നിരുന്നു. ക്രൈംബ്രാഞ്ചിന് പുറമേ ജുഡീഷ്യൽ കമ്മീഷനും കേസിൽ അന്വേഷണം നടത്തുകയാണ്.

പൊലീസ് നരനായാട്ടിൽ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ നടന്ന ക്രൂരമായ പൊലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ മനുഷ്യനെ കൊല്ലുന്നത് ഹരമാക്കിയ പൊലീസുകാരെ വെച്ചുപൊറുപ്പിക്കില്ല എന്നാണ് വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP