Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല ചെയ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ഭാര്യക്കു ജോലി കൊടുക്കുമെന്നു മുഖ്യമന്ത്രി; മാവോയിസ്റ്റ് ഭീഷണി നേരിടാൻ പൊലീസിന് മൂന്നുകോടി രൂപ നൽകാനും തീരുമാനം

കൊല ചെയ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ഭാര്യക്കു ജോലി കൊടുക്കുമെന്നു മുഖ്യമന്ത്രി; മാവോയിസ്റ്റ് ഭീഷണി നേരിടാൻ പൊലീസിന് മൂന്നുകോടി രൂപ നൽകാനും തീരുമാനം

തിരുവനന്തപുരം: കൊല ചെയ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്കു ജോലി കൊടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം തൃശൂരിൽ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. യോഗ്യതയ്ക്ക് അനുസരിച്ചായിരിക്കും നിയമനം നൽകുകയെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആശുപത്രിയിൽ കഴിയുമ്പോൾ ചന്ദ്രബോസിന്റെ ചികിത്സാച്ചെലവു മുഴുവൻ സർക്കാർ വഹിക്കുമെന്നു മുഖ്യമന്ത്രി വാഗ്ദാനം നൽകിയിരുന്നു. നിസാമിനെതിരായ അന്വേഷണം അട്ടിമറിക്കാൻ വിവിധ കോണിൽ നിന്നു സമ്മർദം ഉയരുന്നതിനിടെയാണ് ചന്ദ്രബോസിന്റെ ഭാര്യക്കു സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായത്.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ട്രെഡീഷണൽ നോളജ് ഇന്നവേഷൻ കേരളയിൽ 14 തസ്തികകൾ മൂന്ന് വർഷത്തേയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ തസ്തികയിൽ സ്ഥിരനിയമനം നടത്തുന്നതുവരെ നിലവിലുള്ള സ്റ്റാഫിന് റെമ്യൂണറേഷൻ വ്യവസ്ഥയിൽ തുടരുന്നതിന് അനുവദിക്കുകയും മറ്റുള്ളവ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അനുവദിക്കുകയും ചെയ്യും.

ജനുവരി 31വരെ സംഭരിച്ച നെല്ലിനുള്ള തുക ഫെബ്രുവരി 28ന് മുന്പും ഫെബ്രുവരി 15ന് ശേഷം സംഭരിച്ച നെല്ലിന്റെ തുക മാർച്ച് 15ന് മുന്പും കൊടുത്തു തീർക്കാനും മന്ത്രിസഭ തീരുമാനിച്ചു. 19 രൂപ വീതമാണ് നൽകുക.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയൽ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാർക്ക് ഒന്പതാം ശമ്പള പരിഷ്‌ക്കരണം ബാധകമാക്കും. ഇതിന് 2009 ജൂലായ് മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ആലപ്പുഴയിൽഡ്രൈ ഡോക്ക് നിർമ്മാണത്തിന് റോസി ഹൗസ് ബോട്ട് സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകി. പദ്ധതിക്ക് ആവശ്യമായ സർക്കാർ വിഹിതം അൻപത് ശതമാനവും സ്വകാര്യ സംരംഭകന്റെ വിഹിതം, അൻപത് ശതമാനം നിക്ഷേപവും അതിന് ആവശ്യമായ ഭൂമിയുമായിരിക്കും.

മാവോയിസ്റ്റ് ഭീഷണി നേരിടാൻ പൊലീസിന് മൂന്നു കോടി രൂപ അനുവദിച്ചു. ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചതായും ഉമ്മൻ ചാണ്ടി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP