Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നര ലക്ഷത്തിലധികം ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിന് തുല്യമായ ഡിഎയും പെട്രോൾ അലവൻസും പ്രതിമാസം ലഭിച്ചിട്ടും പിഎസ്‌സി ചെയർമാന് ഇനിയും ആഗ്രഹങ്ങൾ ബാക്കി; കേരളം സാമ്പത്തികമായി ഞെരുങ്ങുമ്പോഴും ഔദ്യോഗിക യോഗങ്ങളിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സർക്കാർ വഹിക്കണമെന്ന് എം.കെ സക്കീർ; പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്ത് പുറത്ത്

ഒന്നര ലക്ഷത്തിലധികം ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിന് തുല്യമായ ഡിഎയും പെട്രോൾ അലവൻസും പ്രതിമാസം ലഭിച്ചിട്ടും പിഎസ്‌സി ചെയർമാന് ഇനിയും ആഗ്രഹങ്ങൾ ബാക്കി; കേരളം സാമ്പത്തികമായി ഞെരുങ്ങുമ്പോഴും ഔദ്യോഗിക യോഗങ്ങളിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സർക്കാർ വഹിക്കണമെന്ന് എം.കെ സക്കീർ; പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്ത് പുറത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം മുൻനാളുകളിൽ അനുഭവിച്ചിട്ടില്ലാത്ത വിധം സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന വേളയിലും പിഎസ്‌സി ചെയർമാൻ മുന്നോട്ട് വയ്ക്കുന്നത് വിചിത്രമായ ആവശ്യങ്ങൾ. താൻ പങ്കെടുക്കുന്ന ഔദ്യോഗിക യോഗങ്ങളിൽ ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സർക്കാർ വഹിക്കണമെന്നാണ് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും താൻ പങ്കെടുക്കുന്ന ഔദ്യോഗികമായ പരിപാടികളിൽ ഭാര്യയും ഒപ്പം വരാറുണ്ടെന്നും ഭാര്യയ്ക്കായി വേണ്ടിവരുന്ന യാത്രാചെലവ് കൂടി ലഭ്യമാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുൻപാകെ സമർപ്പിച്ചിരിക്കുന്ന കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യം വ്യക്തമാക്കിയുള്ള കത്ത് ഏപ്രിൽ 30നാണ് പിഎസ് സി സെക്രട്ടറിക്ക് കൈമാറിയത്. ഇത് പൊതുഭരണ വകുപ്പിന് സെക്രട്ടറി കൈമാറി. ഇത് സാമ്പത്തിക വകുപ്പിന്റെ പരിഗണനയ്ക്ക് വിടുമെന്നാണ് സൂചന. അപേക്ഷ സംബന്ധിച്ച് മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ എജിക്കും ഫയൽ കൈമാറും. നിലവിൽ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോൾ അലവൻസും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയർമാന് അനുവദിക്കുന്നുണ്ട്.

പിഎസ്‌സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലാത്ത കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. സ്വയംഭരണ സ്ഥാപനമായതുകൊണ്ടാണ് പ്രത്യേക ഫണ്ടിൽ നിന്നു തുക അനുവദിക്കുന്നത്.

കത്തിന്റെ ഉള്ളടക്കമിങ്ങനെ:

സംസ്ഥാന പിഎസ്‌സി അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനവും അതോടനുബന്ധിച്ചുള്ള സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ജീവിതപങ്കാളിക്കും ക്ഷണമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പിഎസ്‌സി അധ്യക്ഷനെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുന്ന ജീവിതപങ്കാളിയുടെ യാത്രാച്ചെലവ് സർക്കാരാണു വഹിക്കുന്നത്. എന്നാൽ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഭാര്യയുടെ യാത്രാച്ചെലവ് അനുവദിച്ച് സർക്കാർ ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

അതിനാൽ പിഎസ് സി ചെയർമാൻ സംസ്ഥാനത്തിന് അകത്തും പുറത്തും നടത്തുന്ന യാത്രകളിൽ ഭാര്യയുടെ യാത്രാചെലവ് കൂടി ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP