സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും കോളടിച്ചു: ഒരുഗഡു ഡിഎ കുടിശിക പണമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി
June 11, 2018 | 10:58 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:ചരിത്രത്തിലാദ്യമായി ഒരു ഗഡു ഡിഎ കുടിശിക പണമായി വിതരണം ചെയ്യുന്നു. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത പണമായി ജൂണിലെ ശമ്പളത്തോടൊപ്പം ലഭിക്കും. പതിനൊന്നു മാസത്തെ കുടിശികയും പണമായി ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. പ്രതിവർഷം 360 കോടിയുടെ ബാധ്യതയാണ് ഇതുവഴി ഖജനാവിനുണ്ടാകുന്നത്.
