Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നിർദ്ദേശം നൽകി സംസ്ഥാന സർക്കാർ; താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും മരട് നഗരസഭക്കും കത്ത് നൽകി; ഒറ്റയ്ക്ക് പൊളിക്കാൻ സാധിക്കില്ലെന്ന് മരട് നഗരസഭ

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നിർദ്ദേശം നൽകി സംസ്ഥാന സർക്കാർ; താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും മരട് നഗരസഭക്കും കത്ത് നൽകി; ഒറ്റയ്ക്ക് പൊളിക്കാൻ സാധിക്കില്ലെന്ന് മരട് നഗരസഭ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റാൻ സർക്കാർ നടപടി തുടങ്ങി. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ഫ്‌ളാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ, ജില്ലാ കളക്ടർക്കും മരട് നഗരസഭയ്ക്കും കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.

തീരദേശ പരിപാലന നിയമം ലംഘിച്ച് കാലയോരത്ത് നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഈമാസം 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി സർക്കാരിന് നൽകിയ അന്ത്യശാസനം. അഞ്ച് കെട്ടിടങ്ങളിലായി 500 ലേറെ ഫ്‌ളാറ്റുകളുണ്ട്. ഇതിൽ 350 ഫ്‌ളാറ്റുകളിലാണ് താമസക്കാരുള്ളത്. 23ന് കേസ് പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചിരുന്നു.

മെയ് എട്ടിനാണ് ഫ്‌ളാറ്റ് നിർമ്മാണത്തിൽ തീരദേശ നിയമം ലംഘിച്ചതായി കണ്ട് മരടിലെ അഞ്ച് അപ്പാർട്ട്‌മെന്റുകൾ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഹോളിഡേ ഹെറിറ്റേജ്, ജെയ്ൻ ഹൗസിങ്,കായലോരം,ഹോളി ഫെയ്ത്ത്, ആൽഫ വെഞ്ചുവേഴ്‌സ് എന്നീ ഫ്ളാറ്റുകൾ പൊളിച്ചുമാറ്റാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശിച്ചത്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്‌ളാറ്റ് വിഷയത്തിലെ സുപ്രീം കോടതി ഉത്തരവെന്നാണ് ഫ്‌ളാറ്റ് ഉടമകൾ അവകാശപ്പെടുന്നത്.

ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഫ്‌ളാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയതിന് ശേഷം 23ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

20നകം ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പ് സുപ്രീംകോടതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്‌ളാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കത്തുനൽകിയത്. ഫ്‌ളാറ്റ് പെളിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മരട് നഗരസഭയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ, ഫ്‌ളാറ്റ് സമുച്ചയങ്ങൾ നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിക്കാൻ സാധിക്കില്ലെന്ന് മരട് മുൻസിപ്പൽ ചെയർപേഴ്‌സൺ ടി എച്ച് നദീറ വ്യക്തമാക്കി. കളക്ടറുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും അടിയന്തര കൗൺസിൽ യോഗം ചേരുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു. ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ പറ്റാത്ത സാഹചര്യമാണ് നഗരസഭക്ക് ഉള്ളതെന്ന് നേരത്തേ ചെയർപേഴ്‌സൺ വ്യക്തമാക്കിയിരുന്നു. ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാൻ 30 കോടി രൂപയെങ്കിലും വേണമെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും ചെയർപേഴ്‌സൺ ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP