Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാവം ചെത്തുതൊഴിലാളികളുടെ വയറ്റത്തടിച്ച് സർക്കാർ : ജീവനക്കാർക്ക് കൊടുക്കേണ്ട 500 കോടി സർക്കാർ എടുക്കുമ്പോൾ പ്രതിസന്ധിയിലാവുന്നത് ക്ഷേമനിധി ബോർഡ്; പണം സ്വരൂപിക്കാനുള്ള നോട്ടോട്ടത്തിൽ സർക്കാർ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാവം ചെത്തുതൊഴിലാളികളുടെ വയറ്റത്തടിച്ച് സർക്കാർ : ജീവനക്കാർക്ക് കൊടുക്കേണ്ട 500 കോടി സർക്കാർ എടുക്കുമ്പോൾ പ്രതിസന്ധിയിലാവുന്നത് ക്ഷേമനിധി ബോർഡ്; പണം സ്വരൂപിക്കാനുള്ള നോട്ടോട്ടത്തിൽ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ തൽക്കാലം പിടിച്ചുനിൽക്കാൻ ചെത്തുതൊഴിലാളികളുടെ ക്ഷേമനിധിപ്പണത്തിൽ നിന്ന് 500 കോടി രൂപ എടുക്കുന്നു. 500 കോടി ഒറ്റയടിക്കു ക്ഷേമനിധിയിൽ‌ നിന്ന് എടുക്കുന്നതോടെ ചെത്തു തൊഴിലാളികൾക്കുള്ള ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും തടസ്സപ്പെടും. ഭരണാനുകൂല സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും നടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ നടപടി.

കേന്ദ്രത്തിൽ നിന്നു ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ കരാറുകാർക്കും മറ്റും നൽകാൻ സർക്കാരിന്റെ കൈവശം പണമില്ല. ഈ മാസം ക്ഷേമ പെൻഷനും വിതരണം ചെയ്യണം. കഴിയുന്നിടത്തു നിന്നൊക്കെ പണം സ്വരൂപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിനോട് 500 കോടി ആവശ്യപ്പെട്ടത്. വെെകാതെ തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു.

തൊഴിലാളികൾ നൽകുന്ന അംശദായം ബാങ്കിൽ നിക്ഷേപിച്ച് അതുവഴി കിട്ടുന്ന പലിശ കൊണ്ടാണു ചെത്തു തൊഴിലാളികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തിവന്നത്. കഴിഞ്ഞ വർഷം ട്രഷറിയിൽ പണമില്ലാതെ വന്നപ്പോൾ ഈ നിക്ഷേപങ്ങളെല്ലാം ബാങ്കിൽ നിന്നു ട്രഷറിയിലേക്കു സർക്കാർ മാറ്റിയിരുന്നു. ഇപ്പോൾ ട്രഷറിയിലെ നിക്ഷേപങ്ങൾ ഈടു നൽകി ബാങ്കിൽ നിന്ന് 500 കോടി രൂപ വായ്പയെടുക്കാനാണു ക്ഷേമനിധി ബോർഡിന്റെ അനുമതി തേടിയത്.

500 കോടി വായ്പയെടുക്കാൻ 550 കോടിയുടെ സ്ഥിരനിക്ഷേപം ബോർഡ് ഈടായി ബാങ്കിനു നൽകേണ്ടി വരും. സർക്കാർ വായ്പ അടച്ചു തീർക്കുന്നതു വരെ ബോർഡിന് ഈ പണം തൊടാനാകില്ല. മറ്റുള്ളവരുടെ എതിർപ്പ് അവഗണിച്ചു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ ധനകാര്യ വകുപ്പ് പ്രതിനിധികളെയും ചെയർമാനെയും ഉപയോഗിച്ചാണു സർക്കാർ 500 കോടി എടുക്കാൻ നീക്കം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP