Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധിജയന്തി ദിനത്തിൽ മദ്യവിൽന ശാലകൾ പൂട്ടില്ല; വർഷം തോറും മദ്യവിൽപ്പന ശാലകൾ പൂട്ടാനുള്ള തീരുമാനം മരവിപ്പിച്ചു; പുതിയ മദ്യനയം വരുന്നതുവരെ മദ്യശാലകൾ പൂട്ടില്ല; ബിവറേജസ് - കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കു തീരുമാനം ബാധകമെന്നും സർക്കാർ

ഗാന്ധിജയന്തി ദിനത്തിൽ മദ്യവിൽന ശാലകൾ പൂട്ടില്ല; വർഷം തോറും മദ്യവിൽപ്പന ശാലകൾ പൂട്ടാനുള്ള തീരുമാനം മരവിപ്പിച്ചു; പുതിയ മദ്യനയം വരുന്നതുവരെ മദ്യശാലകൾ പൂട്ടില്ല; ബിവറേജസ് - കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കു തീരുമാനം ബാധകമെന്നും സർക്കാർ

തിരുവനന്തപുരം: എല്ലാ വർഷവും ഗാന്ധി ജയന്തിക്ക് ബിവറേജസിന്റേയും കൺസ്യൂമർഫെഡിന്റേയും പത്ത് ശതമാനം വീതം മദ്യശാലകൾ അടച്ചു പൂട്ടാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. പുതിയ നയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.

വർഷം തോറും പത്തു ശതമാനം വീതം മദ്യവിൽപനശാലകൾ പൂട്ടണമെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ തീരുമാനം. ഇതാണു മന്ത്രിസഭ മരവിപ്പിച്ചത്.

ബെവ്‌കോ, കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്. പുതിയ മദ്യനയം വരുംവരെ തൽസ്ഥിതി തുടരാനാണ് ധാരണ. ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിലാണ് മദ്യവിൽപനശാലകൾ പൂട്ടേണ്ടിയിരുന്നത്.

എല്ലാ വർഷവും ഗാന്ധി ജയന്തിക്ക് ബിവറേജസിന്റേയും കൺസ്യൂമർഫെഡിന്റേയും പത്ത് ശതമാനം വീതം മദ്യശാലകൾ അടച്ചു പൂട്ടാനായിരുന്നു യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നത്. പഴയ മദ്യനയം പ്രകാരം 39 ഔട്ട്‌ലെറ്റുകളാണ് പൂട്ടേണ്ടിയിരുന്നത്.

കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാനത്തെ പത്ത് ശതമാനം ബിവറേജസ്-കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ അടച്ചു പൂട്ടിയിരുന്നു. യുഡിഎഫ് മദ്യനയ പ്രകാരം 52 ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് ഇതുവരെ പൂട്ടിയത്. കൺസ്യൂമർഫെഡിന് 46 ഉം ബിവറേജസ് കോർപ്പറേഷന് 270 ഷോപ്പുകളുമാണ് അവശേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP