Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗവർണ്ണറെ സ്വീകരിക്കുന്നതിൽ പ്രോട്ടോക്കോൾ വീഴ്ച; ഡൽഹി കേരളാ ഹൗസ് റസിഡന്റ് കമ്മീഷണർക്കെതിരെ അതൃപ്തിയുമായി ഗവർണ്ണർ പി സദാശിവം

ഗവർണ്ണറെ സ്വീകരിക്കുന്നതിൽ പ്രോട്ടോക്കോൾ വീഴ്ച; ഡൽഹി കേരളാ ഹൗസ് റസിഡന്റ് കമ്മീഷണർക്കെതിരെ അതൃപ്തിയുമായി ഗവർണ്ണർ പി സദാശിവം

ന്യൂഡൽഹി: നിയമം അറിയാവുന്ന വ്യക്തിയാണ് സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസ് കൂടിയായ കേരളത്തിന്റെ ഗവർണ്ണർ പി സദാശിവമെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും ഡൽഹിയിലെ കേരളാ ഹൗസിലെ ഉദ്യോഗസ്ഥർ കാര്യമായെടുത്തില്ല. ഗവർണ്ണറുടെ ആദ്യ ഡൽഹി സന്ദർശനം തന്നെ കല്ലുകടിയാക്കി ഉദ്യോഗസ്ഥർ മാറ്റി.

കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറുടെ നടപടിയിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം അതൃപ്തി അറിയിച്ചു കഴിഞ്ഞു. ഗവർണറായ ശേഷം ആദ്യമായി ഡൽഹിയിലെത്തിയ സദാശിവത്തെ സ്വീകരിക്കാൻ കീഴുദ്ദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയ റസിഡന്റ് കമ്മിഷണറുടെ നടപടി പുതിയ വിവാദമാകുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഗവർണറായ ശേഷം ആദ്യമായി ജസ്റ്റിസ് പി. സദാശിവം ഡൽഹിയിലെത്തിയത്.

ഗവർണർ, മുഖ്യമന്ത്രി എന്നിവർ എത്തുമ്പോൾ റസിഡന്റ് കമ്മിഷണറോ അസി. റസിഡന്റ് കമ്മിണറോ അവരെ സ്വീകരിക്കണം എന്നതാണ് കീഴ്‌വഴക്കം. എന്നാൽ, ഒരു കീഴുദ്ദ്യോഗസ്ഥനെയാണ് അതിനായി റസിഡന്റ് കമ്മിഷണർ ചുമതലപ്പെടുത്തിയിരുന്നത്. വിമാനത്താവളത്തിൽ എത്തിയ ഗവർണർ ജസ്റ്റിസ് പി.സദാശിവം, റസിഡന്റ് കമ്മിഷണർ എന്തുകൊണ്ട് വന്നില്ല എന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു.

റസിഡന്റ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഡൽഹിക്ക്് പുറത്താണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസി. റസിഡന്റ് റസിഡന്റ് കമ്മിഷണർ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈ സാഹചര്യത്തിലാണ് കീഴ്ഉദ്യോഗസ്ഥർ ഗവർണ്ണറെ സ്വീകരിക്കാനെത്തിയത്.

ഇരുവരുടെയും അഭാവത്തിൽ കീഴ് വഴക്കങ്ങൾ അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ റസിഡന്റ് കമ്മിഷണർ ഗ്യാനേഷ് കുമാർ സ്വീകരിച്ചതുമില്ല. ഇതിലുള്ള അതൃപ്തി കേരളാ ഹൗസ് അധികൃതരെ ഗവർണർ അറിയിച്ചു. കേരളാ ഹൗസ് ഉദ്യോഗസ്ഥരുടെ നടപടിയെ പ്രോട്ടോക്കോൾ ലംഘനമായാണ് രാജ്ഭവൻ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP