Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരട് ഫ്‌ളാറ്റ് വിഷയത്തിൽ ഇടപെടണമെന്ന് ഗവർണർക്ക് ഏഴാംക്ലാസുകാരന്റെ നിവേദനം; കുട്ടിയുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി ആരിഫ് മുഹമ്മദ് ഖാൻ; കോടതിയെ സമീപിക്കാൻ പരിമിതികളുണ്ടെങ്കിലും ഇത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ഗവർണറുടെ ഉറപ്പ്

മരട് ഫ്‌ളാറ്റ് വിഷയത്തിൽ ഇടപെടണമെന്ന് ഗവർണർക്ക് ഏഴാംക്ലാസുകാരന്റെ നിവേദനം; കുട്ടിയുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി ആരിഫ് മുഹമ്മദ് ഖാൻ; കോടതിയെ സമീപിക്കാൻ പരിമിതികളുണ്ടെങ്കിലും ഇത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ഗവർണറുടെ ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മരട് ഫ്‌ളാറ്റ് വിഷയത്തിൽ 450 ഓളം കുടുംബങ്ങൾ വഴിയാധാരമാകാത്തിരിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തിരുവനന്തപുരം ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അബാദ് അലി കേരള ഗവർണർക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് നിവേദനം നൽകിയത് ഗവർണറുടെ ഓഫീസ് പരാതി പരിശോധിച്ച ശേഷം ഇന്നലെ രാത്രി 11 മണിയോടെ മാതാപിതാക്കളെ ബന്ധപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് അബാദുമായി രാജ്ഭവാനിൽ എത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.

മാതാപിതാക്കൾക്കൊപ്പം ഒപ്പം രാജ്ഭവനിൽ എത്തിയ അബാദ് ഗവർണർ ആയി വിഷയത്തെക്കുറിച്ച് കുറെ കാര്യങ്ങൾ സംസാരിച്ചു . ഗവർണർ എന്ന നിലയിൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാൻ പരിമിതികളുണ്ടെങ്കിലും ഇത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും. സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടൽ ആവശ്യകത ബോധ്യപ്പെടുത്താൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

താൻ ഗവർണർ ആയിരുന്നില്ലെങ്കിൽ അഭിഭാഷകൻ എന്ന നിലയിൽ അവിടുത്തെ മനുഷ്യരുടെ മാനുഷിക അവകാശങ്ങൾക്ക് വേണ്ടി ഈ കാര്യത്തിൽ ഇതിൽ കോടതിയെ സമീപിക്കുകയായിരുന്നു വെന്നും ഇക്കാര്യത്തിൽ തനിക്ക് ഏറെ വിഷമമുണ്ടെന്നും ഗവർണർ പറഞ്ഞു.മരട് സംഭവം വാർത്താമാധ്യമങ്ങളുടെ അറിഞ്ഞാണ് ഈ ഏഴാം ക്ലാസ്സുകാരൻ താരൻ ഗവർണറുടെ ഇടപെടൽ അഭ്യർത്ഥിച്ച് മെയിൽ അയയ്ക്കുകയും തുടർന്ന് ഗവർണർ കുട്ടിയെ രാജഭവനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP