Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയിൽവെ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റെയിൽവേ ജീവനക്കാരുടെ ഉത്സവ ബത്തയ്ക്ക് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അംഗീകാരം നൽകി. ദസറ/പൂജ ഉത്സവത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ബോണസ് അനുവദിച്ചത്. 

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളമാണ് ഇത്തവണ ഉത്സവ ബത്ത നൽകുന്നത്. 201617 സാമ്പത്തിക വർഷത്തിലെ 78 ദിവസത്തെ ശമ്പളം അധികമായി നൽകാൻ നിർദേശിക്കുന്ന സർക്കുലർ കേന്ദ്ര സർക്കാർ പുറത്തിറക്കി.

റെയിൽവേയിലെ അർഹരായ നോൺ ഗസറ്റഡ് ജീവനക്കാരെയും ജീവനക്കാരെയും ബോണസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 12.3 ലക്ഷം പേർക്കാണ് ഇത്തവണ ഉത്സവ ബത്ത ലഭിക്കുന്നത്. ഈ ആനുകൂല്യം ദസറ, പൂജ ആഘോഷങ്ങൾക്ക് മുമ്പായി ജീവനക്കാർക്ക് ലഭിച്ചെന്ന് ഉറപ്പാക്കാനും സർക്കാർ നിർദേശമുണ്ട്.

സാധാരണ ജീവനക്കാർക്ക് ഉത്സവ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് റെയിൽവേയുടെ മൊത്തം പ്രവർത്തനത്തിന് കരുത്ത് പകരുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP