Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഏപ്രിൽ മുതൽ വേഷം വെള്ളഷർട്ടും കറുത്ത പാന്റ്സും; യൂണിഫോം ധരിച്ചില്ലെങ്കിൽ കർശന നടപടി എടുക്കാനും തീരുമാനം

സർക്കാർ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഏപ്രിൽ മുതൽ വേഷം വെള്ളഷർട്ടും കറുത്ത പാന്റ്സും; യൂണിഫോം ധരിച്ചില്ലെങ്കിൽ കർശന നടപടി എടുക്കാനും തീരുമാനം

പാലക്കാട് : ഏപ്രിൽ മുതൽ സർക്കാർ വാഹനങ്ങളുടെ ഡ്രൈവർമാരുടെ യൂണിഫോം മാറുന്നു. എല്ലാ വകുപ്പിലെയും ജീവനക്കാരുടെ വേഷം വെള്ള ഷർട്ടും കറുത്ത പാന്റ്‌സും ആക്കാനാണ് സർക്കാർ നീക്കം. നിലവിൽ ധനവകുപ്പിലെ ഡ്രൈവർമാർ ഈ യൂണിഫോമാണ് ധരിക്കുന്നത്. ഈ യൂണിഫോം എല്ലാ സർക്കാർ വകുപ്പുകളിലേക്കും വ്യാപിപിക്കാനാണ് തീരുമാനം. ഈ യൂണിഫോം പിന്തുടരണമെന്ന് ഗ്രാമവികസന, ആരോഗ്യവകുപ്പധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മറ്റുവകുപ്പുകളും വൈകാതെ ഉത്തരവിറക്കും.

കെ.എസ്.ആർ.ടി.സി. ബസിലൊഴിച്ച് മറ്റ് സർക്കാർവണ്ടികളിലെ ഡ്രൈവർമാർ യൂണിഫോം ധരിക്കാറില്ലെന്ന് ചേർത്തല പള്ളിപ്പുറം സ്വദേശി കെ. രാമചന്ദ്രപിള്ള മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യൂണിഫോം ധരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കാനും തീരുമാനമായി. ഇതു സംബന്ധിച്ച് മാർച്ച് 12ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടിരുന്നു.

സർക്കാരിൽ നിന്ന് ഡ്രൈവർമാർക്ക് യൂണിഫോം അലവൻസ് ലഭിക്കുന്നുണ്ട്. 2400 രൂപയാണ് യൂണിഫോം അലവൻസായി ഡ്രൈവർമാർ കൈപ്പറ്റുന്നത്. എന്നാൽ ആരും തന്നെ യൂണിഫോം ധരിക്കാൻ മെനക്കെടാറില്ല. അതത് വകുപ്പിലെ തലവന്മാർക്കാണ് ഇനി മുതൽ ഡ്രൈവർമാരുടെ യൂണിഫോം ധരിക്കുന്നുണ്ടോ എന്ന് നോക്കേണ്ട ചുമതല.

ഏകീകൃത യൂണിഫോം നടപ്പാക്കുന്നതിനെ ഡ്രൈവർമാരുടെ സംഘടന സ്വാഗതം ചെയ്തു. എന്നാൽ, ആഴ്ചയിൽ ആറുദിവസം ഉപയോഗിക്കേണ്ടി വരുന്നതിനാൽ മൂന്നുജോടി വസ്ത്രങ്ങളെങ്കിലും ആവശ്യമാണ്. അലവൻസ് തുക ഉയർത്താൻ അടിയന്തരനടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP