Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചക വാതകം എത്തിക്കും; പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തി പാവപ്പെട്ട കുടുംബങ്ങളിലെല്ലാം പാചകവാതകമെത്തിക്കാൻ കേന്ദ്രം

എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചക വാതകം എത്തിക്കും; പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തി പാവപ്പെട്ട കുടുംബങ്ങളിലെല്ലാം പാചകവാതകമെത്തിക്കാൻ കേന്ദ്രം

ന്യൂഡൽഹി: എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചക വാതകം എത്തിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിനായി 2016-ൽ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയിൽ തിങ്കളാഴ്ച ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി പദ്ധതിക്ക് അംഗീകാരം നൽകി.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് ലക്ഷത്തോളം ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യ പാചക വാതകം നൽകുന്ന പദ്ധതിയായിരുന്നു 2016 രൂപംക്കൊണ്ട ഉജ്ജ്വല യോജന പദ്ധതി. മുഴുവൻ പട്ടിക ജാതി-വർഗ കുടുംബങ്ങളേയും ആദിവാസി കുടുംബങ്ങളേയും അടക്കമാണ് ഈ പദ്ധതിയിലേക്ക് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്.

മാനദണ്ഡങ്ങളെ തുടർന്ന് നേരത്തെയുള്ള പദ്ധതിയിൽ ഉൾപ്പെടാൻ സാധിക്കാത്ത അർഹതപ്പെട്ടവർക്കെല്ലാം പുതിയ തീരുമാനത്തോടെ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പാചക വാതക കണക്ഷൻ നൂറ് ശതമാനം വീടുകളിലും എത്തിക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഓരോ കണക്ഷനും പൊതുമേഖല കമ്പനികൾക്ക് സർക്കാർ 1600 രൂപ വീതമാണ് ഉജ്ജ്വല പദ്ധതിയിലൂടെ സബ്സിഡിയായി നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP