Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലി കഴിഞ്ഞ് അൽപം ഉല്ലാസം ആവാം; സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനോട് എതിർപ്പില്ല; പ്രായോഗികത പരിശോധിച്ച് മാത്രം തീരുമാനമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ

ജോലി കഴിഞ്ഞ് അൽപം ഉല്ലാസം ആവാം; സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനോട് എതിർപ്പില്ല; പ്രായോഗികത പരിശോധിച്ച് മാത്രം തീരുമാനമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനോട് സർക്കാരിന് എതിർപ്പില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. പ്രായോഗികത പരിശോധിച്ച് മാത്രമേ ഇത് നടപ്പാക്കൂ എന്നും ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങളിലേയ്ക്ക് പോയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവിലും മറ്റും ഉള്ളതു പോലെ സംസ്ഥാനത്തു പബ്ബുകൾ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ടിവി പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെപ്പോലെയുള്ളവർക്ക് ജോലി കഴിഞ്ഞ് അൽപം ഉല്ലസിക്കണമെന്ന് തോന്നിയാൽ അതിനു സൗകര്യമില്ലെന്നു പരാതിയുണ്ട്.

ചർച്ചയിൽ മദ്യവിമുക്തിയും പരാമർശിച്ചു. അതിനുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബവ്‌റിജസ് കോർപറേഷനിൽ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോടും അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. ആളുകൾ ക്യൂ നിന്നു പ്രയാസപ്പെടുന്നത് ഒഴിവാക്കാനും നല്ല രീതിയിൽ സജ്ജീകരിച്ച കടകളിൽ നിന്നു സാധനങ്ങൾ നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരാനുമായിരുന്നു നിർദ്ദേശം. അതും ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP