Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾ ഞായറാഴ്ച പ്രവർത്തിക്കും: ജില്ലാ കലക്ടർ

തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾ ഞായറാഴ്ച പ്രവർത്തിക്കും: ജില്ലാ കലക്ടർ

ആവണി ഗോപാൽ

തിരുവനന്തപുരം: പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫിസുകൾ ഞായറാഴ്ച പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡോ.കെ.വാസുകി ഉത്തരവിട്ടു. ഓഫീസുകളിലെ ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ഓഫീസ് മേധാവികൾ ഉറപ്പു വരുത്തണം. സർക്കാർ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കണം. എല്ലാ വകുപ്പുകളുടേയും കൈവശമുള്ള വാഹനങ്ങളുടെ വിശദ വിവരവും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ നമ്പരും നാളെ വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിൽ നൽകണമെന്നും വാസുകി നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP