Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവിധ വകുപ്പുകളിൽ നിന്നായി ഇന്ന് പടിയിറങ്ങുന്നത് 10,919 ജീവനക്കാർ; വിരമിക്കുന്നവരിൽ 11 ഐപിഎസുകാർ ഉൾപ്പെടെ 18 മുതിർന്ന പൊലീസ് ഓഫിസർമാരും

വിവിധ വകുപ്പുകളിൽ നിന്നായി ഇന്ന് പടിയിറങ്ങുന്നത് 10,919 ജീവനക്കാർ; വിരമിക്കുന്നവരിൽ 11 ഐപിഎസുകാർ ഉൾപ്പെടെ 18 മുതിർന്ന പൊലീസ് ഓഫിസർമാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ 94 വകുപ്പുകളിൽ നിന്നായി 10,919 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. സെക്രട്ടേറിയറ്റിൽ നിന്നും നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുമായി 122 പേർ ഇന്നു വിരമിക്കും. പൊതുഭരണ വകുപ്പ് 84, ധനവകുപ്പ് 11, നിയമവകുപ്പ് 9, നിയമസഭ 18 എന്നിങ്ങനെയാണു വിരമിക്കുന്നവരുടെ എണ്ണം. കഴിഞ്ഞ മാസം 2757 പേരും മാർച്ചിൽ 5327 പേരും വിരമിച്ചിരുന്നു.

11 ഐപിഎസുകാർ ഉൾപ്പെടെ 18 മുതിർന്ന പൊലീസ് ഓഫിസർമാർ ഇന്നു വിരമിക്കും. ഡിജിപിയും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ ജേക്കബ് തോമസ്, ഡിജിപിയും ഫയർഫോഴ്സ് ഡയറക്ടർ ജനറലുമായ എ.ഹേമചന്ദ്രൻ, പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ എ. വിജയൻ, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി.വിജയകുമാരൻ, അഡീഷനൽ എക്സൈസ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയേൽ, കൺസ്യൂമർ ഫെഡ് എംഡി വി എം.മുഹമ്മദ് റഫീക്ക്, സ്പെഷൽ ബ്രാഞ്ച് എസ്‌പിമാരായ കെ.എം ആന്റണി, ജെ.സുകുമാര പിള്ള, ഭീകരവിരുദ്ധ സേന എസ്‌പി കെ.ബി.വേണുഗോപാൽ, എസ്എപി കമൻഡാന്റ് കെ.എസ്.വിമൽ, ആലപ്പുഴ എസ്‌പി ജയിംസ് ജോസഫ് എന്നീ ഐപിഎസ് ഓഫിസർമാരും ക്രൈംബ്രാഞ്ച് എസ്‌പി എൻ. അബ്ദുൽ റഷീദ്, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ബി.രവി, പൊലീസ് അക്കാദമി അസി. ഡയറക്ടർ റെജി ജേക്കബ്, മനുഷ്യാവകാശ കമ്മിഷൻ എസ്‌പി വി എം.സന്ദീപ്, കെഎസ്ഇബി വിജിലൻസ് ഓഫിസർ ആർ. സുനീഷ് കുമാർ, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമൻഡാന്റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എആർ കമൻഡാന്റ് പി.ബി.സുരേഷ് കുമാർ, പൊലീസ് ആസ്ഥാനത്തെ മാനേജർ എസ്. രാജു എന്നിവരും ഇന്നു വിരമിക്കും. യാത്രയയപ്പ് സമ്മേളനത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു.

കെഎസ്ഇബിയിൽ 2 ഡയറക്ടർമാർ ഉൾപ്പെടെ 718 പേർ ഇന്നു വിരമിക്കുന്നു. ഇത്രയും പേർ ഒറ്റദിവസം വിരമിക്കുന്നത് ആദ്യമാണ്. ഡയറക്ടർമാരായ എ‍ൻ.വേണുഗോപാൽ (ട്രാൻസ്മിഷൻ), വി.ബ്രിജ്‍ലാൽ (ജനറേഷൻ ഇലക്ട്രിക്കൽ), ചീഫ് സേഫ്റ്റി കമ്മിഷണർ ഉഷ വർഗീസ് തുടങ്ങിയവരാണു വിരമിക്കുന്നത്. തിരുവനന്തപുരം വൈദ്യുതി ഭവനിൽ മാത്രം 49 പേർ വിരമിക്കുന്നു. കഴിഞ്ഞ മെയ്‌ 31ന് 354 പേരാണു വിരമിച്ചത്.

ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽ പദവിയിൽനിന്നു വിരമിക്കുന്നവരിൽ 5 ദിവസം മുൻപു പ്രിൻസിപ്പൽ ആയവരും ഉൾപ്പെടുന്നു. സീനിയോറിറ്റി പരിഗണിച്ചു 39 ഹെ‍ഡ്മാസ്റ്റർമാർക്കു പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകിയതു കഴിഞ്ഞ 27നായിരുന്നു. ഇതിൽ ചിലരാണ് ഇന്നു വിരമിക്കുന്നത്. കഷ്ടിച്ച് 5 ദിവസമാണു പ്രിൻസിപ്പൽ പദവിയിൽ ഇരുന്നതെങ്കിലും പ്രിൻസിപ്പലിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP