Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിയാശാനും, സർക്കാരും പിന്നോട്ടില്ല; അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് തന്നെ; പ്രാരംഭ നടപടികൾ തുടങ്ങിയെന്ന് മന്ത്രി; എതിർപ്പുമായി ചാലക്കുടി പുഴ സംരക്ഷണ സമിതി

മണിയാശാനും, സർക്കാരും പിന്നോട്ടില്ല; അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് തന്നെ; പ്രാരംഭ നടപടികൾ തുടങ്ങിയെന്ന് മന്ത്രി; എതിർപ്പുമായി ചാലക്കുടി പുഴ സംരക്ഷണ സമിതി

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: ഏറെ വിവാദമുയർത്തിയ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട പോകുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പദ്ധതിക്കായി പ്രാരംഭ നടപടികൾ തുടങ്ങിയതായി വൈദ്യുതി മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു. വനേതര പ്രവർത്തനങ്ങൾക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂർത്തീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ച പദ്ധതിയാണെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രതികരിച്ചു. മന്ത്രി മണി സഭയിൽ പറഞ്ഞത് സർക്കാർ നിലപാടായി കാണുന്നില്ലെന്നും പുഴ സംരക്ഷണ സമിതി അറിയിച്ചു.

ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയത് മുതൽ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് വിവാദങ്ങളും ഉയർന്നിരുന്നു. ഭരണപക്ഷത്ത് നിന്നും പദ്ധതിക്കെതിരെ സിപിഐയുടെ എതിർപ്പും ശക്തമാണ്. പദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.

വാഴച്ചാൽ വെള്ളച്ചാട്ടത്തിന് 400 മീറ്റർ മുകളിലായി 23 മീറ്റർ ഉയരവും 311 മീറ്റർ നീളവുമുള്ള അണക്കൊണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുത പദ്ധതി ഒട്ടും ലാഭകരമാവില്ലെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.

പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ പാടെ ഇല്ലാതാകുന്ന അപൂർവ ആവാസ വ്യവസ്ഥ, അണക്കെട്ടിൽ മുങ്ങി ഇല്ലാതാകുന്ന 200 ഹെക്ടർ വനപ്രദേശവും, കിടപ്പാടം നഷ്ടപ്പെട്ട് കുടിയിറങ്ങേണ്ടിവരുന്ന നൂറുകണക്കിന് ആദിവാസികളുടെ പ്രശ്‌നങ്ങളുമാണ് ചാലക്കുടി പുഴ സംരക്ഷണ സമിതി അടക്കമുള്ള പരിസ്ഥിതി സംഘടനകൾ ഉന്നയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP