Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

കോഴിക്കോടുകാരുടെ സ്വന്തം എഴുത്തുകാരന് കൈത്താങ്ങുമായി സർക്കാർ: യു.എ.ഖാദറിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കും; ഖാദറിനെ വീട്ടിൽ സന്ദർശിച്ച് മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും

കോഴിക്കോടുകാരുടെ സ്വന്തം എഴുത്തുകാരന് കൈത്താങ്ങുമായി സർക്കാർ: യു.എ.ഖാദറിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കും; ഖാദറിനെ വീട്ടിൽ സന്ദർശിച്ച് മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സാഹിത്യകാരൻ യു എ ഖാദറിന്റെ തുടർ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും ഇന്ന് യുഎ ഖാദറിനെ പൊക്കുന്നത്തെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരെ അറിയിച്ചതാണിത്.

ശ്വാസകോശസംബന്ധമായ ശസ്ത്രക്രിയയ്ക്കും കാൽമുട്ട് മാറ്റി വെച്ച ശസ്ത്രക്രിയയ്ക്കും ശേഷം തുടർ ചികിത്സയിൽ ആണ് യു എ ഖാദർ. അദ്ദേഹത്തിന്റെ ഭാര്യയും ഈയിടെ അസുഖബാധിതയായിരുന്നു. ഈ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും എഴുത്തുകാരനെ സന്ദർശിച്ചത്. പുരുഷൻ കടലുണ്ടി എംഎൽഎ യും കൂടെ ഉണ്ടായിരുന്നു.

എഴുത്തുകാരന്റെ സ്ഥിതിഗതികൾ അന്വേഷിക്കാനാണ് തങ്ങൾ എത്തിയതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ചികിത്സയ്ക്ക് വലിയ ചെലവ് വരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിൽ ഇത് താങ്ങാനാവാത്തതാണ്. തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതായും മറ്റു കാര്യങ്ങൾ സർക്കാർ ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാകെ പ്രിയമുള്ള ഈ എഴുത്തുകാരൻ കോഴിക്കോട്ടുകാർക്ക് സ്വന്തമെന്നു ഉയർത്തി കാണിക്കാൻ ഉള്ള അഭിമാനമാണെന്നും മന്ത്രി പറഞ്ഞു

സാംസ്‌കാരിക ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരനെന്ന നിലയിൽ തന്റെ സംഭാവനകൾ തുടർന്നും നൽകുമെന്ന് യു എ ഖാദർ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും മനസ്സിന് വയ്യായ്ക ഉണ്ടെന്ന് സമ്മതിക്കാൻ തയ്യാറില്ല. നഗരത്തിൽ നടക്കുന്ന ചില സാംസ്‌കാരിക പരിപാടികളിൽ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. വിഭാഗീയ ചിന്ത വളരുന്ന ഈ കാലഘട്ടത്തിൽ എഴുത്തുകാരന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. തന്നാൽ ആകുന്ന വിധത്തിൽ എഴുത്തിലൂടെ എല്ലാം ചെയ്യുന്നുണ്ടെന്നും മനുഷ്യ പക്ഷത്താണ് താനെന്നും യു എ ഖാദർ പറഞ്ഞു.

എഴുത്തിന്റെ തിണ്ണബലത്തിലാണ് എന്നെ ഇപ്പോഴും വിലയിരുത്തുന്നത് എന്നതിൽ സന്തോഷമുണ്ട്. എഴുത്തുകാരൻ എന്ന നിലയ്ക്ക് എന്നെ നിലനിർത്താനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ട് എന്നറിഞ്ഞതിലും സന്തോഷം, യു എ ഖാദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ രാവിലെ 8.15 ഓടെയാണ് മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും യു. എ ഖാദറിന്റെ 'അക്ഷരം' വസതിയിൽ എത്തിയത്. പൂമുഖത്തെത്തി യു.എ. ഖാദർ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് അകത്ത് സോഫയിലിരുന്ന് കുശലാന്വേഷണം.

ചികിത്സയെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും മന്ത്രിമാർ വിശദമായി ചോദിച്ചറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും ദിവസേന കഴിക്കുന്ന മരുന്നുകളെക്കുറിച്ചും യു.എ.ഖാദർ പറഞ്ഞു. നീരു വച്ച കാൽ ഉയർത്തി വച്ച് സംസാരിക്കാ മെ ന്ന് മന്ത്രി ശശീന്ദ്രന്റെ ഓർമപ്പെടുത്തൽ. അതു വിനയപൂർവ്വം നിരസിച്ച യു എ ഖാദർ.എല്ലാവരും കാണാൻ വരുന്നത് വരുന്നത് സന്തോഷമുള്ള കാര്യമല്ലേയെന്ന് ചുറ്റും കൂടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.തുടർന്ന് യു എ ഖാദറുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനുശേഷം ആയിരുന്നു ചികിത്സാചെലവ് ഏറ്റെടുക്കുന്നതായി മന്ത്രി മാധ്യമപ്രവർത്തകരോട് പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP