Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചലച്ചിത്ര പുരസ്‌കാരദാനം: മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കും; ലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിൽ യുക്തിയില്ല; നടനെ ബുധനാഴ്ച ക്ഷണിക്കുമെന്നും ചരിത്രമറിയാതെയാണ് ചിലർ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി എ.കെ.ബാലൻ

ചലച്ചിത്ര പുരസ്‌കാരദാനം: മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കും; ലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിൽ യുക്തിയില്ല; നടനെ ബുധനാഴ്ച ക്ഷണിക്കുമെന്നും ചരിത്രമറിയാതെയാണ് ചിലർ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി എ.കെ.ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. മോഹൻലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നൽകിയിട്ടില്ല. നാളെ മോഹൻലാലിന് ഔദ്യോഗിക ക്ഷണക്കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല. മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ച ഇന്ദ്രൻസ് അടക്കമുള്ള താരങ്ങൾക്കൊന്നും മോഹൻലാൽ പങ്കെടുക്കുന്നതിനോട് എതിർപ്പുകളില്ല. പുരസ്‌ക്കാര ദാന ചടങ്ങിൽ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ല. നേരത്തെ തമിഴ് നടൻ സൂര്യ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ചരിത്രമറിയാതെയാണ് ചിലർ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആർക്കെങ്കിലും ആരോടെങ്കിലും പക തീർക്കാനുള്ളതല്ല സിനിമാ സാംസ്‌കാരിക വേദികളെന്നും സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര വേദിയിൽ എല്ലാവരും പങ്കെടുക്കുമെന്നും ബാലൻ വ്യക്തമാക്കി. വിവാദങ്ങൾ മാറ്റി വച്ച് ചലച്ചിത്ര, സാംസ്‌കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കണം. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാന സർക്കാരിനും സാംസ്‌കാരിക വകുപ്പിനും പ്രത്യേക താത്പര്യങ്ങളില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയുടെ സമാപന യോഗത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP