Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'2020 ന് ഉള്ളിൽ സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യുകയാണ് ലക്ഷ്യം'; കേരളത്തിൽ കുട്ടികളിൽ കുഷ്ഠരോഗം വരുന്നതായുള്ള റിപോർട്ടുകളിൽ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ; രോഗലക്ഷണമുള്ളവർക്ക് പൂർണ്ണ ചികിത്സ ഉറപ്പ് വരുത്തുമെന്നും സർക്കാർ

'2020 ന് ഉള്ളിൽ സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യുകയാണ് ലക്ഷ്യം'; കേരളത്തിൽ കുട്ടികളിൽ കുഷ്ഠരോഗം വരുന്നതായുള്ള റിപോർട്ടുകളിൽ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ; രോഗലക്ഷണമുള്ളവർക്ക് പൂർണ്ണ ചികിത്സ ഉറപ്പ് വരുത്തുമെന്നും സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ഠ രോഗത്തിനെതിരെ പൊരുതാൻ സംസ്ഥാന സർക്കാർ. 2020നുള്ളിൽ കേരളത്തിൽ നിന്നും കുഷ്ഠരോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കുട്ടികളിൽ കുഷ്ഠരോഗം കണ്ടു വരുന്നുവെന്ന വാർത്തകൾ കേട്ട് ആശങ്കപ്പെടേണ്ടന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എട്ടു ജില്ലകളിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ- അശ്വമേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അവർ.

രോഗ നിർണയ ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെത്തുന്ന ആരോഗ്യപ്രവർത്തകർക്ക് കൃത്യമായി വിവരങ്ങൾ നൽകണം. രോഗലക്ഷണമുള്ളവർക്ക് പൂർണ ചികിത്സ സർക്കാർ ഉറപ്പു വരുത്തും. സംസ്ഥാനത്ത് പടരുന്ന പനി ഉൾപ്പെടെ രോഗങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ നിന്നും റിപ്പോർട്ട് സ്വീകരിച്ച് പരിശോധിച്ച ശേഷമാണ് അന്തിമ കണക്കുകൾ പുറത്തു വിടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ക്യാമ്പയിനോട് അനുബന്ധിച്ച് പാറശ്ശാല ജില്ലാ ആശുപത്രിയിൽ നിന്നും ആരംഭിച്ച് ജനറൽ ആശുപത്രിയിലെത്തിയ ദീപശിഖ മന്ത്രി ഏറ്റുവാങ്ങി.

അശ്വമേധത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. കുഷ്ഠരോഗം മൂലമുണ്ടാകുന്ന പ്രകടമായ വൈകല്യങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ ദേശീയ ആരോഗ്യദൗത്യം മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ. എൽ. സരിത, കണ്ണമ്മൂല വാർഡ് കൗൺസിലർ ആർ. സതീഷ്‌കുമാർ, ഫാദർ ജോസ് കിഴക്കേടത്ത്, ഡോ. രതീഷ് റ്റി. പിള്ള തുടങ്ങിയവർ സംസാരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സന്നദ്ധസംഘടനകൾ തുടങ്ങിയവ സംയുക്തമായാണ് അശ്വമേധം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP