Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനതല കായിക മത്സരങ്ങളിൽ 'പങ്കാളിത്തം' മാത്രമുള്ളവർക്ക് ഇനി മുതൽ ഗ്രേസ് മാർക്കില്ല; ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മാത്രം മാർക്ക് നൽകിയാൽ മതിയെന്ന് പിഎസ്‌സി; സർവകലാശാലയുടെ പരിധിയിൽ നടക്കുന്ന സോണൽ മത്സരങ്ങൾക്കും ഇനി മുതൽ മാർക്കുണ്ടാകില്ല

സംസ്ഥാനതല കായിക മത്സരങ്ങളിൽ 'പങ്കാളിത്തം' മാത്രമുള്ളവർക്ക് ഇനി മുതൽ ഗ്രേസ് മാർക്കില്ല; ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മാത്രം മാർക്ക് നൽകിയാൽ മതിയെന്ന് പിഎസ്‌സി; സർവകലാശാലയുടെ പരിധിയിൽ നടക്കുന്ന സോണൽ മത്സരങ്ങൾക്കും ഇനി മുതൽ മാർക്കുണ്ടാകില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനതലത്തിൽ നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കാളിത്തം മാത്രമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇനി മുതൽ ഗ്രേസ് മാർക്ക് ലഭിക്കില്ല. മത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ ലഭിച്ചവർക്ക് 1978ലെ സർക്കാർ ഉത്തരവ് അനുസരിച്ചുള്ള നിശ്ചിത മാർക്ക് അനുവദിക്കുമെന്ന് പി എസ് സി വ്യക്തമാക്കി. സർവകലാശാലയുടെ പരിധിയിൽ നടക്കുന്ന സോണൽ മത്സരങ്ങൾക്കും ഇനി മുതൽ മാർക്കുണ്ടാകില്ല.

പക്ഷേ ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ദേശീയ തലത്തിലുള്ള സോണൽ മത്സരങ്ങൾക്കും അന്തർ സർവകലാശാലാ മത്സരങ്ങൾക്കും മാർക്ക് ഉണ്ടാകും. ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മെഡൽ ജേതാക്കൾക്ക് പങ്കാളിത്തത്തിനും വിജയത്തിനും പ്രത്യേകം മാർക്ക് അനുവദിക്കുന്ന രീതി തുടരുമെന്ന് പി എസ് സി അറിയിച്ചു.

ഇതു സംബന്ധിച്ച് കേരള സർക്കാർ വിവിധ കാലങ്ങളിൽ പുറത്തിറക്കിയ ഉത്തരവുകൾ സമന്വയിപ്പിച്ചാണ് ഗ്രേസ് മാർക്കിന്റെ കാര്യത്തിൽ പി.എസ്.സി. വ്യക്തത വരുത്തിയത്. ഉപസമിതി നൽകിയ ശുപാർശകളാണ് ചർച്ചചെയ്ത് ധാരണയിലെത്തിയത്. ഇക്കാര്യം സർക്കാരിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP