Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയുടെ ചികിൽസയ്ക്ക് പണം കണ്ടെത്താൻ ഓടി നടക്കുന്നതിനിടയിൽ തേടിയെത്തിയത് ഒരു കിലോ സ്വർണ്ണവും കാറും; ഭാഗ്യം കൈയിലെത്താൻ കൂപ്പൺ തേടി മടുത്ത് നിരാശയിൽ ജോജോയും കുടുംബവും

അമ്മയുടെ ചികിൽസയ്ക്ക് പണം കണ്ടെത്താൻ ഓടി നടക്കുന്നതിനിടയിൽ തേടിയെത്തിയത് ഒരു കിലോ സ്വർണ്ണവും കാറും; ഭാഗ്യം കൈയിലെത്താൻ കൂപ്പൺ തേടി മടുത്ത് നിരാശയിൽ ജോജോയും കുടുംബവും

ഇരിങ്ങാലക്കുട: കൂപ്പൺ നഷ്ടപ്പെട്ടതിനാൽ സമ്മാനം ലഭിക്കുമോ എന്ന ആശയങ്കയിലാണ് താണിശേരി സ്വദേശി കണ്ടംകുളത്തി വീട്ടിൽ ജോജോ. ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഒന്നാം സമ്മാനത്തിനർഹമായ കൂപ്പൺ നഷ്ടപ്പെട്ടതാണ് ഇതിന് കാരണം. അമ്മയുടെ ചികിൽസയ്ക്കടക്കം പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന ജോജോയുടെ കുടുംബം തേടിയെത്തിയ ഭാഗ്യമായിരുന്നു സമ്മാനം.

താണിശേരി സ്വദേശി കണ്ടംകുളത്തി വീട്ടിൽ ജോജോയ്ക്ക് ലഭിച്ച കൂപ്പണിനാണു ഫെസ്റ്റിവലിന്റെ ഒന്നാം സമ്മാനമായ ഒരു കിലോ സ്വർണവും കാറും അടിച്ചത്. എന്നാൽ കൂപ്പൺ കളഞ്ഞുപോയതായി ജോജോ പറയുന്നു. ഡിസംബറിൽ കാട്ടൂർ കൽപ്പക ടെക്സ്റ്റയിൽസിൽനിന്നു വസ്ത്രം വാങ്ങിയപ്പോൾ ലഭിച്ച കൂപ്പണിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അഞ്ചാം സമ്മാനവും കൽപ്പകയിൽനിന്നു വിതരണം ചെയ്ത കൂപ്പണിനാണു ലഭിച്ചിരിക്കുന്നത്.

ഷോപ്പിൽനിന്നു വിളിച്ച് അറിയിച്ചപ്പോഴാണു ജോജോയും കുടുംബവും സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. എന്നാൽ വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും സമ്മാനാർഹമായ കൂപ്പൺ കണ്ടെത്താനായില്ലെന്നു ജോജോ പറയുന്നു. കൂപ്പൺ നഷ്ടപ്പെട്ടതിനാൽ സമ്മാനം ലഭിക്കുമോ എന്ന ആശയങ്ക സജീവമാണ്. കൂപ്പൺ നൽകിയാൽ മാത്രമേ സമ്മാനം കൊടുക്കേണ്ട കാര്യം സർക്കാരിനുള്ളൂ. ഇതാണ് ജോജോയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്നത്. കടയിലെ രജിസ്റ്ററും മറ്റും പരിശോധിച്ചാൽ കൂപ്പൺ തനിക്കാണെന്ന് വ്യക്തമാകുമെന്നാണ് ജോജോയുടെ പക്ഷം.

ഇതിനിടെയിലും കൂപ്പൺ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. ഇതിനൊപ്പം മറ്റാരും കൂപ്പണുമായെത്തിയില്ലെങ്കിൽ തനിക്ക് തന്നെ അർഹതപ്പെട്ട സമ്മാനം ലഭിക്കുമെന്നാണ് ജോജോയുടെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP