Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിണറ്റിൽ വീണ അനുജന് തുണയായത് ചേട്ടന്റെ മനസാന്നിധ്യം; നാലരവയസ്സുകാരനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി പന്ത്രണ്ടുകാരൻ; ആലപ്പുഴ വടുതല പാലത്തിന് സമീപത്ത് നടന്നത് സാഹസിക രക്ഷപ്പെടുത്തൽ

കിണറ്റിൽ വീണ അനുജന് തുണയായത് ചേട്ടന്റെ മനസാന്നിധ്യം; നാലരവയസ്സുകാരനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി പന്ത്രണ്ടുകാരൻ; ആലപ്പുഴ വടുതല പാലത്തിന് സമീപത്ത് നടന്നത് സാഹസിക രക്ഷപ്പെടുത്തൽ

ആലപ്പുഴ: കളിക്കുന്നതിനിടെ കിണറ്റിൽവീണ നാലരവയസ്സുകാരനായ അനുജനെ രക്ഷപ്പെടുത്തിയത് പന്ത്രണ്ട് വയസ്സുള്ള ചേട്ടൻ. വിഘ്‌നേശിന്റെ അവസരോചിതമായ സാഹസിക ഇടപെടലാണ് നന്ദികേശിന് ജീവൻ തിരിച്ചു നൽകിയത്. പക്ഷി പറത്തി കളിക്കുന്നതിനിടെയാണ് നാലരവയസ്സുകാരനായ നന്ദികേശ് കിണറ്റിൽ വീണത്

വടുതല പുത്തൂർപാലത്തിനു സമീപമായിരുന്നു സംഭവം. പക്ഷി പറത്തി കളിക്കുന്നതിനിടയിൽ കിണറിന്റ വലയിൽ കുടുങ്ങിയ പക്ഷിയുണ്ടാക്കിയ കടലാസ് എടുക്കാൻ ശ്രമിക്കവെയാണു നാലരവയസുകാരനായ നന്ദികേശ് കിണറ്റിൽ വീണത്. അനുജനെ കാണാതയതോടെ വിഘനേശ് അവിടെയാകെ തിരിക്കി നടന്നു. അനുജൻ കിണറ്റിൽ വീണത് അറിഞ്ഞതുമില്ല. ഇതിനിടെയിൽ കിണറ്റിലേക്ക് നോക്കിയപ്പോഴായിരുന്നു അനുജൻ അപകടത്തിൽപ്പെട്ടത് തിരിച്ചറിഞ്ഞത്.

നന്ദികേശ് ഒമ്പതോളം റിംഗുകളുള്ള കിണറ്റിൽ മുങ്ങിത്താഴുന്നതാണ് വിഘ്‌നേശ് കണ്ടത്. ഉടൻ സമീപത്ത് കിടന്ന ഒരു മരക്കഷ്ണം കിണറ്റിലേക്ക് എറിഞ്ഞു കൊടുത്തു. പിന്നീട് വലിയ തൊട്ടി കിണറ്റിലിറക്കി ഒരു മണിക്കൂറുകൊണ്ട് മൂന്നുറിംഗോളം നന്ദികേശിനെ മുകളിലെത്തിച്ചു. ഈസമയം നാലുറിങ് വെള്ളം കിണറ്റിലുണ്ടായിരുന്നു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ നന്ദികേശിന് പ്രാഥമിക ചികിൽസ നൽകി.

തൈക്കാട്ടുശേരി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ശ്രീനിലയത്തിൽ വിനോദ്-ജയശ്രീ ദമ്പതികളുടെ മക്കളാണ് ഇരുവരും. തൈക്കാട്ടുശേരിയിൽനിന്ന് അമ്മവീടായ വടുതല പൂത്തൂർപാലത്തിനു സമീപത്തെ എസ്.എൻ. നിവാസിൽ സ്‌കൂൾ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു കുട്ടികൾ. അമ്മവീടിനു സമീപത്തെ അയൽവാസിയായ വടുതല നെടിയപുറം ഗോപകുമാറിന്റ കിണറ്റിലാണ് കളിക്കുന്നതിനിടെ തെന്നിവീണത്്.

നന്ദികേശ് മണപ്പുറം രാജഗിരി സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥിയും, വിഘ്‌നേശ് മാക്കേകടവ് സെന്റ് മേരിലൂക്ക സ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP