Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിമുതൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ; പദ്ധതി നടപ്പാക്കുന്നത് ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ; ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം ഓഫീസുകളിൽ ഒഴിവാക്കും; ലക്ഷ്യം പൊടിരഹിത ഓഫീസുകൾ

ഇനിമുതൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ; പദ്ധതി നടപ്പാക്കുന്നത് ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ;  ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം ഓഫീസുകളിൽ ഒഴിവാക്കും; ലക്ഷ്യം പൊടിരഹിത ഓഫീസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഇനി മുതൽ ഗ്രീൻപ്രോട്ടോകോൾ പരിധിയിൽ. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽവന്നു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സർക്കാർ ഓഫീസുകളിൽ പഴയ ഫയലുകൾ മേശപ്പുറത്ത് കൂട്ടിയിടുന്ന രീതികളൊക്കെ മാറ്റണമെന്നാണ് കർശനനിർദ്ദേശം. പൊടിപിടിച്ച് ഫയലുകൾ സൂക്ഷിച്ചാലും നടപടിയുണ്ടാകും. ഓരോ വർഷത്തെയും ഫയലുകൾ ക്രമപ്പെടുത്തി കൃത്യമായി അലമാരകളിൽ സൂക്ഷിക്കണം. മേശപ്പുറത്ത് ഫയലുകൾ കൂമ്പാരമാക്കി പൊടിപിടിച്ച നിലയിൽ സൂക്ഷിക്കുന്നവർക്കെതിരെ കർശനനടപടിയുണ്ടാകും. സർക്കാർ ഓഫീസുകൾ പൊടിരഹിത ഓഫീസുകളായി മാറ്റുകയാണ് ലക്ഷ്യം.

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാത്തരം ഡിസ്‌പോസിബിൾ വസ്തുക്കളുടെയും ഉപയോഗം ഓഫീസുകളിൽ ഒഴിവാക്കും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഒഴിവാക്കും. സ്റ്റീൽ പാത്രങ്ങളും മറ്റ് പ്രകൃതിസൗഹൃദ വസ്തുക്കളാൽ നിർമ്മിക്കുന്ന പാത്രങ്ങളും സജ്ജീകരിക്കും. ഉപയോഗശൂന്യമായ ഫർണിച്ചറുകൾ പുനരുപയോഗത്തിനായി കൈമാറും. ഇ-മാലിന്യങ്ങൾ നീക്കം ചെയ്യും. ജൈവ മാലിന്യങ്ങൾ ഓഫീസുകളിൽത്തന്നെ സംസ്‌കരിക്കും. ജൈവ പച്ചക്കറികൃഷി, ഓഫീസ് കാന്റീൻ ഹരിതാഭമാക്കൽ, ശുചിമുറി നവീകരണം, കാമ്പസ്, ടെറസ് എന്നിവ ഹരിതാഭമാക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളിൽ വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂർണമായും നടപ്പിലാക്കും.

സംസ്ഥാനം സമ്പൂർണമായും ഗ്രീൻ പ്രോട്ടോക്കോളിലേക്കു മാറ്റുന്നതിനു മുന്നോടിയായാണ് ആദ്യഘട്ടമായി സർക്കാർ ഓഫീസുകളിൽ പദ്ധതി നിർബന്ധമാക്കുന്നത്. എല്ലാ മാസവും പദ്ധതി നടത്തിപ്പ് വിവിധ തലങ്ങളിൽ അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.കലക്ടറേറ്റും മറ്റു സർക്കാർ ഓഫീസുകളും ശുചിയാക്കി സൂക്ഷിക്കണം. ദിവസവും മാലിന്യങ്ങൾ മാറ്റി ശുചിയാക്കണം. വരാന്തകളിലും ഓഫീസ് മുറികളുടെ മുന്നിലും ഫർണിച്ചറുകൾ കൂട്ടിയിടരുത്.

ഓഫീസുകളിലെ ശൗചാലയങ്ങളും വൃത്തിയാക്കി സൂക്ഷിക്കണമെന്നും നിദേശത്തിലുണ്ട്.
സർക്കാർ ഓഫീസുകളിലെ മാലിന്യം വളമാക്കി മാറ്റുന്ന പദ്ധതിക്കും പച്ചക്കറികൃഷിക്കും നിർദ്ദേശമുണ്ട്. പല ഓഫീസുകളിലും ഇത്തരം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കണം. കുടിവെള്ളം ലഭിക്കാനും സംവിധാനം വേണം. ഇ വേസ്റ്റുകളൊഴിവാക്കാനും നടപടി വേണം. 55 ജില്ലാതല ഓഫീസുകൾ ഗ്രീൻ പ്രോട്ടോകോളായി മാറിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP