Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമന്തളി നിവാസികൾക്ക് ആശ്വാസമായി ഹരിത ട്രിബ്യൂണൽ; ഏഴിമല നാവിക അക്കാദമിയിലെ മാലിന്യസംസകരണ പ്ലാന്റ് പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ; കക്കൂസ് മാലിന്യം കിണറുകളിലെത്തിക്കുന്ന പ്ലാന്റ് പൂട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കണം; പ്ലാന്റ് പ്രവർത്തിപ്പിക്കാൻ എന്തിന് അനുവദിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോടും ചോദ്യം

രാമന്തളി നിവാസികൾക്ക് ആശ്വാസമായി ഹരിത ട്രിബ്യൂണൽ; ഏഴിമല നാവിക അക്കാദമിയിലെ മാലിന്യസംസകരണ പ്ലാന്റ് പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ; കക്കൂസ് മാലിന്യം കിണറുകളിലെത്തിക്കുന്ന പ്ലാന്റ് പൂട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കണം; പ്ലാന്റ് പ്രവർത്തിപ്പിക്കാൻ എന്തിന് അനുവദിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോടും ചോദ്യം

ചെന്നൈ: ഏഴിമലയിലെ നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസമായി സമരം നടത്തുന്ന രാമന്തളി നിവാസികൾക്ക് ആശ്വസമായി ഹരിത ട്രിബ്യൂണലിന്റെ വിധി. അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിക്കാൻ നാവിക അക്കാദമിക്ക് പ്രത്യേക അധികാരമില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. പ്ലാന്റ് പ്രവർത്തിക്കാൻ മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതി ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചെന്നൈയിലെ ട്രിബ്യൂണലിന്റെ നടപടി.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്ത പ്ലാന്റ് പ്രവർത്തിപ്പിക്കുവാൻ നാവിക അക്കാദമിക്ക് ഒരു പ്രത്യേക അധികാരവുമില്ലെന്നു ട്രിബ്യൂണൽ വ്യക്തമാക്കി. പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവിടാതിരിക്കാനുള്ള കാരണങ്ങൾ പത്തു ദിവസത്തിനകം നാവിക അക്കാദമി വ്യക്തമാക്കണം. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 20-08-2013 ലെയും 22-02-2017 ലെയും നോട്ടീസുകളിൽ പ്ലാന്റ് പ്രവർത്തിപ്പിക്കുവാൻ നാവിക അക്കാദമിക്ക് അനുമതിയില്ലെന്ന് വ്യക്തമാണ്.

ജലമലിനീകരണ നിയന്ത്രണ നിയമപ്രകാരമുള്ള പ്രവർത്തന അനുമതി ഇല്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ നാവിക അക്കാദമിയെ എന്തുകൊണ്ട് അനുവദിക്കുന്നു എന്ന് സംസ്ഥാന മലീനീകരണ നിയന്ത്രണ ബോർഡ് വിശദീകരണം നല്കണമെന്നും ട്രിബ്യൂണൽ ആവശ്യപ്പെട്ടു. മെയ് 12 ന് കേസിൽ തുടർവാദം കേൾക്കും. രാമന്തളി ജനാരോഗ്യ സംരക്ഷണ സമിതി ചെയർമാൻ ആർ. കുഞ്ഞിക്കൃഷ്ണൻ മാസ്റ്ററും മറ്റുള്ളവരും സമർപ്പിച്ച ഹർജിയിലാണ്ഉത്തരവ്.

ഏഴിമല നാവിക അക്കാദമിയിലെ കക്കൂസ് മാലിന്യങ്ങൾ അടക്കം രാമന്തളിയിലെ ജനവാസമേഖലയിലെ കിണറുകളിലേക്ക് അരിച്ചിറങ്ങുന്നതിനെതിരെ രാമന്തളി നിവാസികൾ കഴിഞ്ഞ രണ്ടു മാസക്കാലമായി സമരത്തിലാണ്. സമീപത്തെ കിണറുകളിൽ നാവിക അക്കാഡമിയിലെ മാലിന്യ പ്ലാന്റിൽ നിന്ന് കക്കൂസ് മാലിന്യമുൾപ്പെടെ അരിച്ചിറങ്ങുന്നതാണ് ജനങ്ങളെ സമരമുഖത്തെത്തിച്ചത്.

2500 ഏക്കർ സ്ഥലം സ്വന്തമായുള്ള നാവിക അക്കാദമി ജനവാസ കേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ച മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇവിടുത്തെ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഭയാനകമായ തോതിലാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP