Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരുമാനക്കുറവിന് പരിഹാരമായി ചെറുകിട സേവനങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്താൻ നീക്കം; കള്ളിനും ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും: നിലവിൽ നികുതി ബാധകമല്ലാത്ത കള്ളിന് 28 ശതമാനം ജിഎസ്ടി ഈടാക്കാൻ നീക്കം

വരുമാനക്കുറവിന് പരിഹാരമായി ചെറുകിട സേവനങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്താൻ നീക്കം; കള്ളിനും ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും: നിലവിൽ നികുതി ബാധകമല്ലാത്ത കള്ളിന് 28 ശതമാനം ജിഎസ്ടി ഈടാക്കാൻ നീക്കം

സ്വന്തം ലേഖകൻ

തൃശ്ശൂർ: ജി.എസ്.ടിയിൽ നിന്നുള്ള വരുമാനക്കുറവിന് പരിഹാരമുണ്ടാക്കാൻ ചെറുകിട സേവനങ്ങൾക്കും ഭക്ഷ്യ ധാന്യങ്ങൾക്കും അടക്കം ജിഎസ്ടി ഏർപ്പെടുത്താൻ സർക്കാർ നീക്കം. കള്ളിനും ഭക്ഷ്യധാന്യങ്ങൾക്കും ചെറിയ ഹോട്ടൽ മുറിപോലുള്ള ചെറുകിട സേവനങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.

നിലവിൽ നികുതി ബാധകമല്ലാത്ത കള്ളിന് ഉയർന്ന ജി.എസ്.ടി. സ്ലാബായ 28 ശതമാനം ഈടാക്കിയേക്കും. കൂടുതൽ ഇനങ്ങളെ ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തിയും ചില ഇനങ്ങളെ കുറഞ്ഞ സ്ലാബിൽനിന്ന് കൂടിയ സ്ലാബിലേക്ക് മാറ്റിയും വരുമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 2013 ആദ്യ പാദത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ജി.ഡി.പി. ശോഷണവും ജി.എസ്.ടി.യിലെ വരുമാനത്തകർച്ചയുമാണ് നീക്കത്തിന് ധനമന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.

കൂടുതൽ ഇനങ്ങളെ ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തുക, ചില ഇനങ്ങളെ കുറഞ്ഞ സ്ലാബിൽനിന്ന് കൂടിയ സ്ലാബിലേക്ക് മാറ്റുക, സ്ലാബ് ഘടന ഉയർത്തുക തുടങ്ങിയ നടപടികളാണ് പരിഗണനയിൽ. സ്ലാബ് ഘടനയായ 5, 12, 18, 28 ശതമാനം എന്നതിനുപകരം 8, 15, 18, 28 എന്നിങ്ങനെയാക്കിയേക്കും. 18-ന് ചേരുന്ന ജി.എസ്.ടി. കൗൺസിലിൽ തീരുമാനമുണ്ടായേക്കും.

2017-ൽ ജി.എസ്.ടി. നടപ്പാക്കുമ്പോൾ വിഭാവനം ചെയ്ത നികുതിവരുമാനത്തിലും വളരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ജൂലായ്മുതൽ 2018 മാർച്ചുവരെ 2,03,261 കോടിയായിരുന്നു സി.ജി.എസ്.ടി. വരുമാനം. പുതിയ നികുതിസമ്പ്രദായം നടപ്പാക്കുന്‌പോഴുണ്ടായ പ്രശ്‌നങ്ങൾ ആറുമാസത്തിൽ പരിഹരിക്കാമെന്ന് കരുതിയെങ്കിലും തുടർന്നുള്ള വർഷങ്ങളിലും വരുമാനം കുറഞ്ഞു.

2018-19 സാമ്പത്തിക വർഷത്തിൽ 1,46,366 കോടിയുടെ കുറവ് (ബജറ്റ് എസ്റ്റിമേറ്റ് 6,03,900 കോടി, സി.ജി.എസ്.ടി. വരുമാനം 4,57,534 കോടി). 2019-20ൽ നവംബർ വരെയുള്ള എട്ടുമാസത്തിൽ മാത്രം 1,97,635 കോടിയുടെ കുറവ് (ബജറ്റ് എസ്റ്റിമേറ്റ് 5,26,000 കോടി, വരുമാനം 3,28,365 കോടി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP