Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമ്പൂർണ ജിഎസ്ടി രജിസ്‌ട്രേഷനൻ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ കേരളം; വ്യാപാരികൾ ജനുവരി ഒന്നുമുതൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം; ജിഎസ്ടി രജിസ്‌ട്രേഷന്റെ നടപടികൾ അറിയാൻ വായിക്കുക

സമ്പൂർണ ജിഎസ്ടി രജിസ്‌ട്രേഷനൻ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ കേരളം; വ്യാപാരികൾ ജനുവരി ഒന്നുമുതൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം; ജിഎസ്ടി രജിസ്‌ട്രേഷന്റെ നടപടികൾ അറിയാൻ വായിക്കുക

തിരുവനന്തപുരം: കേരളത്തെ ചരക്കുസേവന നികുതി(ജിഎസ്ടി) രജിസ്‌ട്രേഷൻ സമ്പൂർണമായി പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള നടപടികൾ വാണിജ്യ നികുതി വകുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വരുന്ന വ്യാപാരികളുടെ ജിഎസ്ടി രജിസ്‌ട്രേഷൻ നടപടികൾക്കാണു തുടക്കം കുറിച്ചിരിക്കുന്നത്.

നിലവിൽ വാണിജ്യ നികുതി വകുപ്പിൽ രജിസ്റ്റ്രേഷൻ ഉള്ള എല്ലാ വ്യാപാരികളും ജനുവരി ഒന്നു മുതൽ 15 വരെയുള്ള കാലയളവിനുള്ളിൽ ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യണം്. വിപുലമായ ബോധവല്ക്കരണ പരിപാടികളും മുന്നൊരുക്കങ്ങളും വകുപ്പ് ഇതിനായി ഒരുക്കിയിട്ടുണ്ട്.

ജിഎസ്ടി രജിസ്‌ട്രേഷനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്‌സൈറ്റിൽ (www.keralataxes.gov.in) വ്യാപരികൾ ഇപ്പോൾ ഉപയോഗിക്കുന്ന യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് കെവാറ്റിസി (KVATIS)ലേക്ക് ലോഗിൻ ചെയ്യുക. അപ്പോൾ കെവാറ്റിസിൽ ജിഎസ്ടി എന്റോൾമെന്റിന് ആവശ്യമായ താത്കാലിക യൂസർഐഡിയും പാസ്‌വേർഡും ലഭിക്കും. തുടർന്ന് www.gst.gov.in എജിഎസ്ടി പോർട്ടലിൽ ലോഗിൻ ചെയ്യുക. ജിഎസ്ടി പോർട്ടലിൽ താത്കാലിക യൂസർ ഐഡിയും പാസ്‌വേർഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടർന്ന് ഡാഷ് ബോർഡിൽ തെളിയുന്ന ടാബുകൾ തിരഞ്ഞെടുത്ത് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക. ഈ വിവരങ്ങൾ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് സാധുത വരുത്തണം.

ഡിജിറ്റൽ സിഗ്നേച്ചർ അംഗീക്യത ഏജൻസികളിൽ നിന്നും വാങ്ങുന്ന പക്ഷം വളരെ തുച്ഛമായ വിലക്ക് ലഭിക്കുതാണ്. എന്റോൾമെന്റ് പൂർത്തീകരിക്കുതിന് രേഖകൾ സ്‌കാൻ ചെയ്ത് ജിഎസ്റ്റി ഓലൈൻ സംവിധാനത്തിൽ നല്‌കേണ്ടത് അനിവാര്യമാണ്.

വ്യാപാരികൾക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ സംബന്ധമായ എല്ലാവിധ സംശയ നിവാരണവും ഹെൽപ് ഡെസ്‌ക് മുഖേന നിർവ്വഹിക്കാവുതാണ്. കൂടുതൽ വിവരങ്ങൾ വാണിജ്യ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.keralataxes.gov.in) നിന്നും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP