Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാധാരണക്കാരായ രോഗികളുടെ പള്ളയ്ക്കടിക്കാനൊരുങ്ങി സർക്കാർ; ജി.എസ്.ടി സ്ലാബ് മാറ്റം നിലവിൽ വരുന്നതോടെ ജീവൻ രക്ഷാ മരുന്നുകളുടെ വില തൊട്ടാൽ പൊള്ളും: ഇപ്പോൾ തന്നെ സാധാരണക്കാർക്ക് അപ്രാപ്യമായ ജീവൻ രക്ഷാ മരുന്നുകൾ ഇനി വാങ്ങണമെങ്കിൽ മുണ്ടുമുറുക്കി ഉടുക്കേണ്ടി വരും

സാധാരണക്കാരായ രോഗികളുടെ പള്ളയ്ക്കടിക്കാനൊരുങ്ങി സർക്കാർ; ജി.എസ്.ടി സ്ലാബ് മാറ്റം നിലവിൽ വരുന്നതോടെ ജീവൻ രക്ഷാ മരുന്നുകളുടെ വില തൊട്ടാൽ പൊള്ളും: ഇപ്പോൾ തന്നെ സാധാരണക്കാർക്ക് അപ്രാപ്യമായ ജീവൻ രക്ഷാ മരുന്നുകൾ ഇനി വാങ്ങണമെങ്കിൽ മുണ്ടുമുറുക്കി ഉടുക്കേണ്ടി വരും

സ്വന്തം ലേഖകൻ

കൊച്ചി: സാധാരണക്കാരായ രോഗികളുടെ പള്ളയ്ക്കടിച്ച് ജീവൻ രക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ചരക്ക്-സേവന നികുതിനിരക്കുകൾ പരിഷ്‌കരിക്കാനുള്ള സർക്കാർനീക്കമാണ് രോഗികൾക്ക് വലിയ തിരിച്ചടിയാകാൻ പോകുന്നത്. പുതിയ ജി.എസ്.ടി സ്ലാബ് മാറ്റം നിലവിൽ വന്നാൽ മിക്ക ജീവൻരക്ഷാമരുന്നുകൾക്കും വില വലിയതോതിൽ കൂടുമെന്നാണ് കരുതുന്നത്.

വിപണിയിലുള്ള മരുന്നുകളിൽ 73 ശതമാനത്തോളവും 12 ശതമാനം സ്ലാബിലുള്ളവയാണ്. ഇത് 18 ശതമാനമാകാനാണു സാധ്യത. ജീവൻരക്ഷാമരുന്നുകളിൽ ഇൻസുലിനും ചില അർബുദമരുന്നുകളും ഒഴിച്ചുള്ളവയെല്ലാം ഉയർന്ന നിരക്കിലാണ്. പുതിയ സംവിധാനം നടപ്പാക്കിയ കാലംമുതൽക്കേ മരുന്നുകളുടെ നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നതാണ്. ജീവൻരക്ഷാമരുന്നുകൾക്ക് താഴ്ന്നനിരക്കാണുള്ളതെന്നാണ് സർക്കാരിന്റെ വാദം.

ഇത്തരത്തിൽ 343 ഇനങ്ങൾക്ക് അഞ്ചുശതമാനമെന്നും പറഞ്ഞിരുന്നു. എന്നാൽ, കാലഹരണപ്പെട്ട് സെൻട്രൽ എക്സൈസ് പട്ടികപ്രകാരമാണ് ഇത് നിശ്ചയിച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. എന്നാലിതൊന്നും ആരും പരിഗണിച്ചില്ല. ഇതിനിടെയാണ് പുതിയ നിരക്ക് വരുന്നത്. നിലവിൽ വിപണിയിലുള്ള എല്ലാ മരുന്നുകൾക്കും ഏറെക്കുറെ വില ഉയരുമെന്നുതന്നെ കരുതാം. ജനറിക് മരുന്നുകൾ വിൽക്കുന്ന ജനൗഷധികളിലും ഇതനുസരിച്ച് മാറ്റമുണ്ടാകും. നിത്യേന മരുന്ന് കഴിക്കുന്ന രോഗികൾക്കാണ് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP