Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹനം നിർത്തി പാലത്തിനരുകിൽ വിശ്രമിച്ച സംഘം കണ്ടത് സംശയകരമായ രീതിയിൽ കിടന്ന കവർ; 14 വെടിയുണ്ടകൾ കണ്ടെത്തിയതോടെ വിവരം അറിയിച്ചത് പൊലീസിനെയും

വാഹനം നിർത്തി പാലത്തിനരുകിൽ വിശ്രമിച്ച സംഘം കണ്ടത് സംശയകരമായ രീതിയിൽ കിടന്ന കവർ; 14 വെടിയുണ്ടകൾ കണ്ടെത്തിയതോടെ വിവരം അറിയിച്ചത് പൊലീസിനെയും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉപേക്ഷിച്ച നിലയിൽ 14 വെടിയുണ്ടകൾ കണ്ടെത്തി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. കവറിലാക്കി ഉപേക്ഷിച്ച നിലയിലാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ഇതെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം നിർത്തി പാലത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചിലരാണ് വെടിയുണ്ടകൾ ആദ്യംകണ്ടത്. സംശയകരമായരീതിയിൽ ഒരു കവർ കിടക്കുന്നത് കണ്ട് ഇവർ പരിശോധിക്കുകയായിരുന്നു.

കവറിനുള്ളിൽ വെടിയുണ്ടകളാണെന്ന് മനസിലായതോടെ ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചു. മലയോര മേഖലയിലായതിനാൽ കാട്ടിൽ വേട്ടയ്ക്ക് പോകുന്നവർ ഉപയോഗിക്കുന്ന വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏതുതരം തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിതെന്ന് വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP