Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഴിഞ്ഞത്ത് കടലിൽ വെടിവെയ്‌പ്പ്; നിർത്താതെ പോയ ബോട്ടിന് നേരെ വെടിയുതിർത്തത് കോസ്റ്റ് ഗാർഡ്; രണ്ട് മത്സ്യതൊഴിലാളികൾ പരിക്കേറ്റ് ആശുപത്രിയിൽ

വിഴിഞ്ഞത്ത് കടലിൽ വെടിവെയ്‌പ്പ്; നിർത്താതെ പോയ ബോട്ടിന് നേരെ വെടിയുതിർത്തത് കോസ്റ്റ് ഗാർഡ്; രണ്ട് മത്സ്യതൊഴിലാളികൾ പരിക്കേറ്റ് ആശുപത്രിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ വെടിവെയ്‌പ്പ്. പരിശോധനയ്ക്ക് നിർത്താതെ പോയ ബോട്ടിനെതിരെ കോസ്റ്റ് ഗാർഡ് വെടിയുതിർത്തു. രണ്ട് പേർക്ക് വെടിയേറ്റു. നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഋഷിക എന്ന ബോട്ടിന് നേർക്കാണ് കോസ്റ്റ് ഗാർഡ് വെടിയുതിർത്തത്.

കന്യാകുമാരിയിൽ നിന്ന് കൊല്ലത്തേക്ക് വരുകയായിരുന്നു ബോട്ട്. തമിഴ്‌നാട് തക്കല സ്വദേശികളായ സുബിൻ, ക്ലിന്റൺ എന്നിവർക്കാണ് വെടിയേറ്റത്. ഒരാളുടെ കൈയ്ക്കും മറ്റെയാളുടെ കാലിനുമാണ് പരിക്കേറ്റത്. കാലിന് വെടിയേറ്റയാളുടെ അസ്ഥിക്ക് പൊട്ടലുണ്ട്. ഇവരെ വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തതാണ് ബോട്ട്. പരുക്കേറ്റവരെ വിഴിഞ്ഞത്ത് എത്തിച്ച് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബോട്ട് കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്. കോസ്റ്റ് ഗാർഡ് നിർത്താൻ നിർദേശിച്ചിട്ടും കൂട്ടാക്കാതെ പോയതിനെ തുടർന്നാണ് വെടിയുതിർത്തതെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിശദീകരണം.

പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ പോയതിനാലാണ് വെടിയുതിർത്തത്. വിഴിഞ്ഞം തീരത്തു വച്ചാണ് സംഭവം. ബോട്ടിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ബോട്ട് അതിവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും കോസ്റ്റ്ഗാർഡിന്റെ നിർദ്ദേശം ബോട്ടിലുണ്ടായിരുന്നവർ അറിഞ്ഞിട്ടുണ്ടാവില്ലെന്നും ബോട്ടുടമ ജാസ്മിൻ ഷാ പറഞ്ഞു.

ഗുജറാത്ത് തീരത്ത് ബോട്ട് പൊട്ടിത്തെറിച്ച സംഭവത്തിന് ശേഷം കേരള തീരത്തേക്ക് വരുന്ന ബോട്ടുകൾ എല്ലാം പരിശോധിക്കണമെന്ന നിർദേശമുണ്ടായിരുന്നുവെന്നാണ് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ പറയുന്നത്. കോസ്റ്റ് ഗാർഡിന്റെ മൂന്നു കപ്പലുകളാണ് ശംഖുമുഖത്തിനും വിഴിഞ്ഞത്തിനുമിടയിൽ ഇന്ന് നിലയുറപ്പിച്ചിരുന്നത്. അതിവേഗത്തിലെത്തിയ ബോട്ട് ശ്രദ്ധയിൽ പെട്ടപ്പോൾ അലാമിങ് ഫയർ പ്രകാരം ഏഴ് തവണ ആകാശത്തേക്ക് വെടിവച്ച് ബോട്ട് നിർത്താൻ നിർദ്ദേശം നൽകി. അതിന് ശേഷം ഹോൺ മുഴക്കി. ഇത്രയുമായിട്ടും ബോട്ട് നിർത്താതെ പോയപ്പോഴാണ് വെടിവെയ്പ് നടത്തിയതെന്നാണ് കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ അനൗദ്യോഗികമായി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP