Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോട്ടയെറിഞ്ഞും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം; രണ്ടു പേർക്കു പരിക്കേറ്റു; ഭീതിയോടെ അയിരൂർപ്പാടം നിവാസികൾ

തോട്ടയെറിഞ്ഞും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം; രണ്ടു പേർക്കു പരിക്കേറ്റു; ഭീതിയോടെ അയിരൂർപ്പാടം നിവാസികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അയിരൂർപ്പാടത്ത് അക്രമിസംഘത്തിന്റെ വിളയാട്ടം. കാറിലും ബൈക്കുകളിലുമായെത്തി തോട്ടയെറിഞ്ഞും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായിപരിക്കേറ്റു.

അയിരൂർപ്പാടം പാറേക്കുടി അജാസ് (25) മണിയാട്ടുകുടി യഹിയ (25) (25)എന്നിവർക്കാണ് പരിക്കേറ്റത്. താടിയെല്ല് പല്ലുൾപ്പെട ഇളകി പുറത്തുവന്ന നിലയിലായ അജാസിനെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും തലക്ക് പിന്നിൽ അടിയേൽക്കുകയും ദേഹമാസകലം ചതവും പരക്കുകളുമുള്ള യഹിയയെ കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

പ്ലൈവുഡ് കമ്പിനിയിലെ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന തങ്ങളേ അക്രമിസംഘം കാറിൽ പിൻതുടർന്നെത്തി തടഞ്ഞുനിർത്തി ഇരുമ്പ് കമ്പിക്ക് അടിക്കുകയായിരുന്നെന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാക്കൾ നൽകുന്ന വിവരം. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാത്രി 11മണിയോടടുത്ത് പള്ളിക്കവലയിലാണ് അക്രമി സംഘം ആദ്യമെത്തിയത്. ഇവിടെ നെടുംമ്പാശ്ശേരി എയർപ്പോർട്ടിലേക്ക് പോകാനായി കാറിലിരുന്ന സംഘത്തിന് നെരെ കാറിലെത്തിയ അക്രമിസംഘം തോട്ടയെറിയുകയായതുന്നെന്നാണ് ലഭ്യാമായ വിവവരം. കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.

തോട്ടയെറിഞ്ഞതിനെതുടർന്ന് കാറിലുണ്ടായിരുന്നവരും പ്രദേശവാസിയായ യുവാവിനെ യാത്രയാക്കാനുമായെത്തിയവരുമുൾപ്പെടെയുള്ളവർ ആത്മരക്ഷാർത്ഥം പലവഴിക്ക് ഓടി.അക്രമിസംഘം മടങ്ങിയ ശേഷമാണ് ഇവർ ഒത്തുകൂടി യാത്രയായത്. സമീപത്തെ സർവ്വീസ് സഹകരണ സംഘത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദാണ് ഇതുസംബന്ധിച്ച വിവരം സ്ഥതീകരിച്ചിട്ടുള്ളത്.

നിമിഷങ്ങൾക്കകം ഇവിടെ നിന്നും തിരിച്ച സംഘം 500 മീറ്ററോളം അകലെ മഠം കലയിലെത്തി. അൽപസമയം ഇവിടെ ചുറ്റിക്കറങ്ങിയ സംഘം മുന്നോട്ടു നീങ്ങി. ഈ സമയം ബൈക്ക് യാത്രക്കാരായ യുവാക്കൾ അക്രമിസംഘംത്തെ കടന്ന് മുന്നോട്ടുനീങ്ങുകയായിരുന്നു. മിനിട്ടുകൾക്കകം പിന്നാലെത്തിയാണ് അക്രമി സംഘം യുവാക്കളെ അടിച്ചുവീഴ്തിയത്. കഴിഞ്ഞ ദിവസം എം എ കോളേജിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൈക്കൂടം ബ്രിഡ്ജിന്റെ ഗാനമേള നടന്നിരുന്നു. ഗാനമേളക്കിടെ അയിരൂർപ്പാടത്തുനിന്നെത്തിയവരും കോട്ടപ്പടി തുരുത്തി ഭാഗത്തുനിന്നുമെത്തിയ യുവാക്കളും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും മറ്റും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരിക്കാം ആക്രണമെന്നാണ് നാട്ടുകാരുടെയും പൊലീസിന്റെയും സംശയം. നാട്ടിലാതെ ഭീതി വിതച്ച ആക്രമ സംഭവത്തിനുത്തരവാദികളായവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് എസ് ഐ സുധീർ മനോഹർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP