Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ മാത്രം നടന്നത് 183 വിവാഹങ്ങളും 790! റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രനട; ഭക്തരുടെ തിരക്ക് വർധിച്ചതോടെ സുരക്ഷയൊരുക്കി പൊലീസും

ഇന്നലെ മാത്രം നടന്നത് 183 വിവാഹങ്ങളും 790! റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രനട; ഭക്തരുടെ തിരക്ക് വർധിച്ചതോടെ സുരക്ഷയൊരുക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രം.ക്ഷേത്രത്തിൽ ഇന്നലെ മാത്രം നടന്നത്. 183 വിവാഹങ്ങളും 790 ചോറൂണുകളുമാണ്. ശനിയാഴ്ച വൈകിട്ടു മുതൽ  തിരക്കേറി. ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനം നടത്തിയത്.ഇന്നലെ 16.24 ലക്ഷം രൂപയുടെ തുലാഭാരവും 5 ലക്ഷം രൂപയുടെ പാൽപായസവും 1.54 ലക്ഷം രൂപയുടെ നെയ്പായസവും വഴിപാടുണ്ടായി. ക്യൂ നിൽക്കാതെ നേരിട്ട് നാലമ്പലത്തിനകത്ത് പ്രവേശിച്ച് ദർശനം നടത്താനുള്ള നെയ് വിളക്ക് വഴിപാടിൽ നിന്നുള്ള വരവ് 6.88 ലക്ഷം രൂപയാണ്

ഗുരുവായൂരിൽ തിരക്ക് രൂക്ഷമായതോടെ കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ വിവാഹങ്ങൾ നടക്കുന്നതും. കിഴക്കേനടയിലെ 3 കല്യാണമണ്ഡപങ്ങൾക്കു ചുറ്റുമായി സ്റ്റീൽ വേലി കെട്ടിത്തിരിച്ച് ടോക്കൺ അനുസരിച്ച് വിവാഹസംഘത്തെ പ്രവേശിപ്പിക്കും. വധൂവരന്മാർക്കൊപ്പം എട്ട് പേർക്ക് കല്യാണമണ്ഡപത്തിൽ പ്രവേശിക്കാൻ കഴിയു.

ഓരോ വിവാഹത്തിന്റെയും ചിത്രങ്ങൾ പകർത്താൻ 2 ഫൊട്ടൊഗ്രഫറെയും 2 വീഡിയൊഗ്രഫറെയും അനുവദിക്കുള്ളു. ഈ 4 പേർക്ക് 500 രൂപയുടെ ടിക്കറ്റ് പ്രത്യേകം എടുക്കണം.ഭക്തജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ സുരക്ഷയൊരുക്കാൻ പൊലീസ് രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP