Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെയ്യ് പായസത്തിൽ ഈച്ച വീണു; ഗുരുവായൂർ ക്ഷേത്രത്തിൽ പായസവിതരണം മുടങ്ങി

നെയ്യ് പായസത്തിൽ ഈച്ച വീണു; ഗുരുവായൂർ ക്ഷേത്രത്തിൽ പായസവിതരണം മുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പായസവിതരണം മുടങ്ങിയത് നെയ് പായസത്തിൽ ഈച്ച വീണതിനെ തുടർന്ന്. ഇന്നലെ രാവിലെ വിതരണം ചെയ്യേണ്ടിയിരുന്ന നൂറോളം ലിറ്റർ നെയ് പായസമാണ് ഈച്ച വീണതിനെ തുടർന്ന് വിതരണം ചെയ്യാൻ കഴിയാതെ പോയത്.

ക്ഷേത്രത്തിൽ അടിയന്തര പ്രവൃത്തി ചെയ്യുന്നവരാണ് ഇന്നലെ രാവിലെ വിതരണത്തിനായി മാറ്റിവെച്ച പായസത്തിൽ ഈച്ചകളെ കണ്ടത്. തുടർന്ന് പായസം വിതരണം ചെയ്യാതെ മാറ്റി. പായസം തയ്യാറാക്കുന്ന ശർക്കരയിൽ നിന്നാകും ഈച്ച വന്നതെന്നാണ് സംശയിക്കുന്നത്.

എന്നാൽ ശർക്കര പൊടിച്ച് തലേ ദിവസം രാത്രി തന്നെ ക്ഷേത്രത്തിൽ ഏൽപ്പിക്കുകയാണ് പതിവ്. പൊടിച്ച ശേഷം അരിച്ചാണ് ശർക്കര സ്റ്റോർ റൂമിൽ നിന്നു കൊടുക്കുക. ക്ഷേത്രത്തിൽ രാത്രി സൂക്ഷിച്ച ശർക്കരയിൽ വന്നിരുന്നതാകും ഈച്ചയെന്നും ഇത് ശ്രദ്ധിക്കാതെ പായസത്തിൽ ചേർത്തതാകാമെന്നുമാണ് സംശയിക്കുന്നത്.

രാവിലെ അഞ്ച് മണി മുതലാണ് ക്ഷേത്രത്തിൽ നെയ് പായസം വിതരണം ചെയ്യുക. 240 രൂപയാണ് ഒരു ലിറ്റർ നെയ് പായസത്തിന് ദേവസ്വം ഈടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP