Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൻ തിരക്കിനിടയിൽ പണം നൽകുന്നവർക്ക് ക്യൂ നിൽക്കാതെ ദർശനം; ഓരോ ടിക്കറ്റിനും പ്രത്യേക പ്രസാദ കിറ്റ്; ലക്ഷങ്ങൾ മുടക്കി നെയ് വിളക്ക് വഴിപാട് നടത്തി ​ഗുരുവായൂർ ദർശനത്തിന് ഹെെദരബാദിൽ നിന്നുള്ള സ്വാമിയും സംഘവും; ഉച്ചപൂജ നട തുറന്ന സമയത്താണ് സ്വാമിയുടെയും ശിഷ്യരുടെയും ദർശനം; ഇവരെ പ്രവേശിപ്പിച്ചത് ചോറൂണ് വഴിപാടിന് രക്ഷിതാക്കളെ പ്രവേശിപ്പിക്കുന്ന വഴിയിലൂടെ

വൻ തിരക്കിനിടയിൽ പണം നൽകുന്നവർക്ക് ക്യൂ നിൽക്കാതെ ദർശനം; ഓരോ ടിക്കറ്റിനും പ്രത്യേക പ്രസാദ കിറ്റ്; ലക്ഷങ്ങൾ മുടക്കി നെയ് വിളക്ക് വഴിപാട് നടത്തി ​ഗുരുവായൂർ ദർശനത്തിന് ഹെെദരബാദിൽ നിന്നുള്ള സ്വാമിയും സംഘവും; ഉച്ചപൂജ നട തുറന്ന സമയത്താണ് സ്വാമിയുടെയും ശിഷ്യരുടെയും ദർശനം; ഇവരെ പ്രവേശിപ്പിച്ചത് ചോറൂണ് വഴിപാടിന് രക്ഷിതാക്കളെ പ്രവേശിപ്പിക്കുന്ന വഴിയിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിന് ഹൈദരാബാദിൽ നിന്നുള്ള സ്വാമിയും 500 പേരും 4.50 ലക്ഷം രൂപയടച്ചു നെയ് വിളക്ക് വഴിപാടു നടത്തി വരി നിൽക്കാതെ നേരിട്ട് നാലമ്പലത്തിലെത്തി ദർശനം നടത്തി. ഇന്നലെ ഉച്ചപൂജ നട തുറന്ന സമയത്താണ് സ്വാമിയുടെയും ശിഷ്യരുടെയും ദർശനം. ഹൈദ്രാബാദിലെ സ്വാമി ശ്രീശ്രീശ്രീ ത്രിദന്തി ചിന്ന ശ്രീമൻ നാരായണ രാമാനുജ ജിയാറാണ് ശിഷ്യർക്കൊപ്പം ദർശനത്തിനെത്തിയത്. ഇവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.

ഇന്നലെ ബിംബശുദ്ധി കലശാഭിഷേകം ഉണ്ടായിരുന്നതിനാൽ രാവിലെ ദർശന നിയന്ത്രണമുണ്ടായിരുന്നു. ഉച്ചപൂജ നട തുറന്നപ്പോഴും വൻ തിരക്കായിരുന്നു. ഇതോടെയാണ് സ്വാമി വരി നിൽക്കാതെ ദർശനം നടത്താനുള്ള നെയ്‌വിളക്ക് ടിക്കറ്റെടുക്കാൻ തീരുമാനിച്ചത്. 4500 രൂപയ്ക്ക് 5 പേർക്ക് നേരിട്ടു ദർശനം നടത്താവുന്ന നൂറോളം ടിക്കറ്റുകളാണ് എടുത്തത്.

ഇതിന് 4.50 ലക്ഷം രൂപയായി. ഇതു കൂടാതെ സ്വാമി 1 ലക്ഷം രൂപ സോപാനത്ത് സമർപ്പിച്ച് തൊഴുതു. ചോറൂണ് വഴിപാടിന് രക്ഷിതാക്കളെ പ്രവേശിപ്പിക്കുന്ന പ്രത്യേക വഴിയിലൂടെ ഇവരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിച്ചു. ഓരോ ടിക്കറ്റിനും പ്രത്യേക പ്രസാദ കിറ്റും നൽകാറുണ്ട്. കിറ്റ് തികയാതെ വന്നതോടെ പെട്ടെന്ന് കിറ്റുകൾ തയാറാക്കി. ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ എസ്.വി.ശിശിർ സൗകര്യങ്ങളാരുക്കിയിരുന്നു.

പണം നൽകുന്നവർക്ക് ക്യൂ നിൽക്കാതെ ദർശനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ നേരത്തെ നടപടി എടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നെയ്‌വിളക്ക് പൂജയുടെ പേരിൽ ആയിരം രൂപ വാങ്ങി ദർശനം അനുവദിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ അടിയന്തിര റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിന്റേത് വിവേചനപരമായ നടപടി ആണെന്ന് ചൂണ്ടിക്കാണിച്ച കമ്മിഷൻ ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം അന്ന് നൽകിയത്. ഇത്തരത്തിൽ പണം നൽകി ക്ഷേത്രദർശനം നടത്തുന്ന നടപടിക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP