Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയയിലെ നവോദയ വിദ്യാലയത്തിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതോടെ വൻ ആശങ്ക; രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് 72 കുട്ടികളെ; 550 കുട്ടികൾ പഠിക്കുന്ന ജവഹർ നവോദയയിൽ മാരകരോഗബാധ സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിൽ രക്ഷിതാക്കൾ; പന്നിപ്പനി ബാധയെ ചെറുക്കാൻ സ്‌കൂളിൽ തന്നെ പ്രത്യേക വാർഡ് തുറന്ന് ആരോഗ്യ വകുപ്പ്; കേരളത്തെ ഞെട്ടിച്ച നിപ്പ ബാധപോലെ ആകരുതെന്ന പ്രാർത്ഥനയുമായി കാസർകോട്

പെരിയയിലെ നവോദയ വിദ്യാലയത്തിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതോടെ വൻ ആശങ്ക; രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത് 72 കുട്ടികളെ; 550 കുട്ടികൾ പഠിക്കുന്ന ജവഹർ നവോദയയിൽ മാരകരോഗബാധ സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിൽ രക്ഷിതാക്കൾ; പന്നിപ്പനി ബാധയെ ചെറുക്കാൻ സ്‌കൂളിൽ തന്നെ പ്രത്യേക വാർഡ് തുറന്ന് ആരോഗ്യ വകുപ്പ്; കേരളത്തെ ഞെട്ടിച്ച നിപ്പ ബാധപോലെ ആകരുതെന്ന പ്രാർത്ഥനയുമായി കാസർകോട്

കാസർകോട്: നിപ്പ ബാധയുടെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന് മുമ്പ് കാസർകോട്ട് ഒരു സ്‌കൂളിലെ കുട്ടികൾക്ക് വലിയതോതിൽ പന്നിപ്പനി ബാധ. രോഗലക്ഷണങ്ങൾ കണ്ട 72 കുട്ടികളിൽ അഞ്ചുപേർക്ക് എച്ച് 1 എൻ 1 തന്നെയെന്ന് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലാണ് അഞ്ഞൂറിലേറെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ അധികൃതരും രക്ഷിതാക്കളും. രോഗബാധ സ്ഥിരീകരിച്ചവരിൽ രണ്ടുകുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

അതേസമയം, നാലു കുട്ടികളെ രക്ഷിതാക്കൾ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇവർ സ്വകാര്യ ആശുപത്രികൡ ചികിത്സ തേടിയതായാണ് വിവരം. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാൻ അസൗകര്യമുള്ളതിനാൽ സ്‌കൂളിൽത്തന്നെ പ്രത്യേക വാർഡ് തുറന്ന് ചികിത്സ നടത്തുകയാണ്.
37 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകൾ മണിപ്പാൽ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. സാമ്പിളുകളുടെ റിസൾട്ട് പോസിറ്റീവായിരുന്നു. ഇതോടെയാണ് രോഗലക്ഷണങ്ങൾ കണ്ട 72 കുട്ടികളെയും പ്രത്യേകം ചികിത്സിക്കാൻ തീരുമാനിച്ചത്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഐസൊലേഷൻ വാർഡുകളാണ് തുറന്നിരിക്കുന്നത്. എച്ച്1എൻ1 ബാധയുടെ ഉറവിടം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. വളരെയേറെ കുട്ടികളിലേക്ക് അതിവേഗം രോഗം പടർന്നത് എല്ലാവരേയും അമ്പരപ്പിച്ചിട്ടുണ്ട്.

550 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഇതിൽ 520 കുട്ടികൾ ക്യാംപസിൽ തന്നെയാണ് താമസിക്കുന്നത്. നവോദയ സ്‌കൂളുകളെല്ലാം റസിഡൻഷ്യൽ സ്‌കൂളുകളാണ്. ടീച്ചർമാരും മറ്റു സ്റ്റാഫുകളും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ 200 പേരും എല്ലാം ഒരേ ക്യാമ്പസിൽ തന്നെയാണ് കഴിയുക. ഈ സാഹചര്യത്തിൽ രോഗം പടർന്നതിൽ എല്ലാവരും ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പ് നിരദേശിച്ചിരിക്കുന്നത്. കൂടുതൽ പേരിലേയ്ക്ക് പനി പടരാതിരിക്കാൻ കർശനമായ നടപടികളുമായി ആരോഗ്യവകുപ്പ് അധികൃതർ മുന്നോട്ടുനീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP