Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹദിയയുടെ വീട്ടുതടങ്കലിലെന്ന് ആരോപണം; സ്ഥിതിഗതികൾ ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണത്തിന് ഉത്തരവിട്ടു

ഹദിയയുടെ വീട്ടുതടങ്കലിലെന്ന് ആരോപണം; സ്ഥിതിഗതികൾ ഗുരുതരമെന്ന് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണത്തിന് ഉത്തരവിട്ടു

കോട്ടയം: മതംമാറി ഇസ്ലാമായ അഖില ഹാദിയ വീട്ടുതടങ്കലിൽ കഴിയുകയാണെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി മോഹനദാസാണ് ഉത്തരവിട്ടത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. ഹദിയയെ പുറത്തുകടക്കാൻ അനുവദിക്കാതെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി .യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പരാതി നൽകിയിരുന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ബുധനാഴ്‌ച്ച ഹദിയയുടെ വൈക്കത്തെ വീടിന് മുന്നിൽ പ്രതിഷേധമറിയിച്ചെത്തിയ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹാദിയയെ കാണാനായി പുസ്തകങ്ങളും വസ്ത്രവും മധുരവുമായി എത്തിയ സ്ത്രീകളാണ് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ചത്.

എന്നാൽ ഹാദിയയെ കാണാൻ അനുവിദിക്കില്ലെന്ന് പിതാവ് അശോകൻ അറിയിച്ചു. കൊണ്ടുവന്ന സമ്മാനങ്ങളെങ്കിലും ഹാദിയക്ക് നൽകണമെന്ന് സ്ത്രീകൾ അച്ഛൻ അശോകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. മകൾക്ക് വേണ്ടതെല്ലാം തങ്ങൾ വാങ്ങിക്കൊടുത്തോളാമെന്നായിരുന്നു അവരുടെ മറുപടിയെന്നും സംഘത്തിലുണ്ടായിരുന്നവർ പറയുന്നു. കൂടാതെ തങ്ങളെ കണ്ടയുടനെ ജനലിന്റെ വശത്തുനിന്നും എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുകയാണെന്ന് ഹാദിയ വിളിച്ചുപറഞ്ഞതായും പ്രതിഷേധവുമായെത്തിയ സ്ത്രീകൾ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP