Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ഐസിന്റെയും ജിഹാദിന്റെയും താവളം; കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾക്ക് സമാനതകൾ; ഹാദിയ കേസിൽ കക്ഷി ചേരാൻ 'അഫ്ഗാനിസ്ഥാനിൽ ആട് മെയ്‌ക്കുന്ന' നിമിഷയുടെ അമ്മയും

കേരളം ഐസിന്റെയും ജിഹാദിന്റെയും താവളം; കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾക്ക് സമാനതകൾ; ഹാദിയ കേസിൽ കക്ഷി ചേരാൻ 'അഫ്ഗാനിസ്ഥാനിൽ ആട് മെയ്‌ക്കുന്ന' നിമിഷയുടെ അമ്മയും

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി: ഹാദിയ കേസിൽ കക്ഷി ചേരാൻ തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷയുടെ അമ്മ ബിന്ദു അപേക്ഷ നൽകി. കേരളത്തിലെ മതപരിവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെടുന്നത്.

എൻഐഎ, റോ, ഐബി എന്നിവയുടെ അന്വേഷണം ആവശ്യമാണെന്ന് അവർ പറയുന്നു. കേരളം ഐസിന്റെയും ജിഹാദിന്റെയും താവളമാണെന്നും ബിന്ദു പറയുന്നു. കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾക്ക് സമാനതകളുണ്ട്. ബിന്ദുവിന് പുറമെ ലത്തൂർ സ്വദേശി സുമിത്ര ആര്യയും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകും.

അസ്വാഭാവിക സാഹചര്യത്തിൽ കാണാതായ നിമിഷ ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ഐഎസ് മേഖലയിൽ ആണെന്നാണ് കരുതുന്നത്. കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ ഈ അപേക്ഷകളെല്ലാം കോടതിക്ക് മുമ്പാകെയെത്തും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP