Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിയെത്തിയ ഹാജിമാർക്ക് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻവരവേൽപ്പ്; സ്വീകരണം സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ

ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിയെത്തിയ ഹാജിമാർക്ക് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻവരവേൽപ്പ്; സ്വീകരണം സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങിയെത്തിയ ഹാജിമാർക്ക് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻവരവേൽപ്പ് നൽകി. നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റിൽ നിന്നും യാത്രയായിരുന്ന 680 പേരാണ് എയർ ഇന്ത്യയുടെ രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലായി ഇന്നലെ മടങ്ങിയെത്തിയത്. നെടുമ്പാശേരിയിൽ നിന്നും യാത്രയായിരുന്ന 2749 പേരിൽ ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിലായി എത്തും. ഇന്നലെ ആദ്യ വിമാനം രാവിലെ 10.05 നും രണ്ടാമത്തെ വിമാനം വൈകീട്ട് 4.48 നുമാണ് നെടുമ്പാശേരിയിലെത്തിയത്.

340 പേർ വീതമാണ് ഓരോ വിമാനത്തിലും ഉണ്ടായിരുന്നത്. ആദ്യ വിമാനത്തിൽ 326 പേർ ലക്ഷദ്വീപിൽ നിന്നുള്ളവരും 14 പേർ കേരളത്തിൽ നിന്നുള്ളവരുമായിരുന്നു. ലക്ഷദ്വീപിൽ നിന്നും ആകെ 331 പേരാണ് യാത്രയായിരുന്നത്. ഇതിൽ ബാക്കിയുള്ള 6 പേർ ഇന്ന് എത്തും. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ദ്വീപിലെ ഹാജിമാർക്ക് എറണാകുളത്ത് വിവിധ ഹോട്ടലുകളിലായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെയാണ് (ശനി) ഇവർ നാട്ടിലേക്ക് പുറപ്പെടുന്നത്. ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിൽ നിന്നാണ് തീർത്ഥാടകർ എത്തിയിരുന്നത്. കൂടുതൽ പേർ അഗത്തിയിൽ നിന്നാണ് 77 പേർ.ആന്ത്രോത്ത് ,കടമത്ത് ,കിൽത്താൻ ,കവരത്തി, കൽപേനി , അമിനി , മിനിക്കോയ് , ചെത് ലാത് , ബിത്ര എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള ഹാജിമാർ. എം.വി അറേബ്യൻ സീ എന്ന കപ്പലിലും ചെത് ലാത്, എം.വി ലക്ഷദ്വീപ് സീ, കവരത്തി, എം.വി ലഗൂൺ, എം.വി കോറൽ എന്നീ കപ്പലുകളിലുമാണ് ശനിയാഴ്‌ച്ച ഹാജിമാർ ലക്ഷദ്വീപിലേക്ക് മടങ്ങുന്നത്.

ആദ്യ വിമാനത്തിലെത്തിയ ഹാജിമാരെ അൻവർ സാദത്ത് എംഎ‍ൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുൾ മുത്തലിബ്, മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹമീദ് മദനി, മുൻ ചെയർമാൻ ഹംസകോയ ഫൈസി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, മുസമ്മിൽ ഹാജി, അനസ് ഹാജി, ഹജ്ജ് സെൽ ഓഫീസർ ഡി.വൈ.എസ്‌പി എസ്.നജീബ്, സിയാൽ എക്‌സി.ഡയറക്ടർ എ.എം ഷെബീർ, ജനറൽ മാനേജർ ദിനേശ് കുമാർ, ഹജ്ജ് ക്യാംപ് സ്‌പെഷ്യൽ ഓഫീസർ എൻ.പി.ഷാജഹാൻ, അസി.സെക്രട്ടറി ടി.കെ അബ്ദുൾ റഹ് മാൻ, ലക്ഷദ്വീപ് എക്‌സി.ഓഫീസർ പി.കോയ, ഹൈദ്രോസ് ഹാജി, സി.എം അഷ്‌കർ, എം.എം.നസീർ, ജസിൽ തോട്ടത്തിക്കുളം വാഴക്കുളം മഹല്ല് ഫെഡറേഷൻ പ്രസിഡന്റ് എം.കെ ഹംസ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹാജിമാരെ സ്വീകരിച്ചത്. ജിദ്ദ വിമാനത്താവളത്തിൽ നിന്നാണ് ഹാജിമാർ നെടുമ്പാശേരിയിൽ എത്തിയത്. എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം 11.30 ഓടെയാണ് ഹാജിമാർ ടെർമിനലിന് പുറത്തെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹാജിമാർ ശേഖരിച്ച തുക അൻവർ സാദത്ത് എംഎ‍ൽഎയ്ക്ക് കൈമാറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP