Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ; വാരപ്പള്ളി സ്വദേശി അജിത് മാത്വുവിന്റെ കണ്ടെത്തിയത് വീട്ടിൽ തൂങ്ങിനിൽക്കുന്ന നിലയിൽ; തിങ്കളാഴ്ച രാവിലെ മുതൽ ഇയാളെ കാണാനില്ലാതിരുന്നതായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: യുവതിയെ കാണാനില്ലെന്ന് പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയിൽ. തോണിക്കടവ് വന്നിരിപ്പന്മൂഴി സ്വദേശി പള്ളിപ്പറമ്പിൽ അജിത്ത് മാത്യു(27)വിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള റബ്ബർ മരത്തിൽ തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ ഇയാളെ കാണാതായിരുന്നു. പെരുനാട് പൊലീസ് തുടർനടപടി സ്വീകരിച്ചു.

റാന്നി പൊലീസ് പറയുന്നതിങ്ങനെ: മുമ്പും കാണാതായിട്ടുള്ള യുവതി ഒരുതവണ അജിത്തിനൊപ്പം പോയിരുന്നു. ഇത്തവണ പോയ ശേഷം നിരവധി തവണ ഇവർ തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.

യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലായിരുന്നു ചോദ്യംചെയ്യൽ. അജിത്തിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പിന്നീട് പറഞ്ഞുവിടുകയുംചെയ്തു. യുവതിയെ ഇനിയും കണ്ടെത്തിയിട്ടില്ല. അജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പെരുനാട് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP