Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ എൻ ഹരിദാസും കാസർഗോഡ് കെ ശ്രീകാന്തും ബിജെപി ജില്ലാ പ്രസിഡന്റുമാർ; കോട്ടയത്തും എറണാകുളത്തും ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനാകാത്തത് തർക്കത്തെ തുടർന്ന്; എത്രയും വേഗം പുനഃസംഘടന പൂർത്തിയാക്കാനുള്ള പരിശ്രമവുമായി കെ സുരേന്ദ്രൻ

കണ്ണൂരിൽ എൻ ഹരിദാസും കാസർഗോഡ് കെ ശ്രീകാന്തും ബിജെപി ജില്ലാ പ്രസിഡന്റുമാർ; കോട്ടയത്തും എറണാകുളത്തും ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിക്കാനാകാത്തത് തർക്കത്തെ തുടർന്ന്; എത്രയും വേഗം പുനഃസംഘടന പൂർത്തിയാക്കാനുള്ള പരിശ്രമവുമായി കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റതിന് പിന്നാലെ കണ്ണൂരിലും കാസർഗോഡും ജില്ലാ അധ്യക്ഷന്മാരെയും പാർട്ടി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റായ് എൻ ഹരിദാസിനെയും കാസർഗോഡ് ജില്ലാ പ്രസിഡന്റായ് കെ ശ്രീകാന്തിനെയുമാണ് നിയമിച്ചത്. നിലവിലെ കാസർഗോഡ് ജില്ലാ പ്രസിഡന്റാണ് കെ.ശ്രീകാന്ത്. ഇനി കോട്ടയം, എറണാകുളം ജില്ലകളിൽ കൂടി ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാൻ ഉണ്ട്. രണ്ട് ജില്ലകളിലെ അധ്യക്ഷന്മാരേയും ജനറൽ സെക്രട്ടറിമാരേയും നിയോജകമണ്ഡലം പ്രസിഡന്റുമാരേയും പ്രഖ്യാപിച്ച് സംസ്ഥാന ബിജെപിയിലെ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പുതിയ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

സംസ്ഥാനത്തെ പത്ത് ജില്ലകളിലും നേരത്തെ തന്നെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ തീരുമാനിച്ചെങ്കിലും തർക്കം മൂലം കോട്ടയം, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലെ പ്രഖ്യാപനം മാറ്റി വച്ചിരിക്കുകയായിരുന്നു. ശ്രീകാന്തിന് പകരം രവീശതന്ത്രി കുണ്ടാറെ ജില്ലാ പ്രസിഡന്റായി നിയമിക്കണമെന്ന ആവശ്യവുമായി കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നതോടെയാണ് കാസർഗോഡ് തർക്കമുണ്ടായത്. ഇപ്പോൾ പുതുതായി ചുമതലയേറ്റ അധ്യക്ഷൻ കെ.സുരേന്ദ്രൻ മുൻകൈയെടുത്ത് നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് കാസർഗോഡ് ജില്ലാ അധ്യക്ഷനായി കെ.ശ്രീകാന്ത് തുടരാൻ തീരുമാനിച്ചത്. അതേസമയം കണ്ണൂരിൽ എൻ.ഹരിദാസ് ജില്ലാ അധ്യക്ഷനായി വന്നത് അപ്രതീക്ഷിതമായിട്ടാണ്.

നിലവിൽ തർക്കം തുടരുന്ന കോട്ടയം, എറണാകുളം ജില്ലകളിലും സമവായമുണ്ടാക്കി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നും ഇതോടൊപ്പം നിയോജകമണ്ഡലം പ്രസിന്റുമാരുടെ പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതേസമയം കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതോടെ ജനറൽ സെക്രട്ടറിമാരുടെ നിയമനം സംബന്ധിച്ച തർക്കം രൂക്ഷമായി.

കെ.സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിമാരായി പ്രവർത്തിക്കാനില്ലെന്ന നിലപാടിലാണ് എംടി രമേശ്, എഎൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നീ മുതിർന്ന നേതാക്കൾ. ഇവരെ അനുനയിപ്പിക്കാനും നേതാക്കളെ നിർണായക സ്ഥാനങ്ങളിലേക്ക് കൊണ്ടു വന്നു ഒത്തുതീർപ്പുണ്ടാക്കാനുമുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP