Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ കാണാൻ ഹരിശ്രീ അശോകനും സംവിധായകൻ രഞ്ജിത്തും ജയിലിൽ എത്തി; കാവ്യയുടെ സന്ദർശനത്തിന് പിന്നാലെ താരത്തെ കാണാൻ സിനിമാ പ്രവർത്തകരുടെ ഒഴുക്ക്

ദിലീപിനെ കാണാൻ ഹരിശ്രീ അശോകനും സംവിധായകൻ രഞ്ജിത്തും ജയിലിൽ എത്തി; കാവ്യയുടെ സന്ദർശനത്തിന് പിന്നാലെ താരത്തെ കാണാൻ സിനിമാ പ്രവർത്തകരുടെ ഒഴുക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ നടന്മാരായ ഹരിശ്രീ അശോകനും സുരേഷ് കൃഷ്ണയും സംവിധായകൻ രജ്ഞിത്തും എത്തി. കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ടു നിന്നു. നേരത്തെ ദിലീപിനെ കാണാൻ നടൻ കലാഭവൻ ഷാജോണും ജയിലിൽ എത്തിയിരുന്നു. കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ടു നിന്നു.

ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും മകൾ ലക്ഷ്മിയും ഇന്നലെ ജയിലിൽ എത്തി താരത്തെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ താരങ്ങൾ ദിലീപിനെ കാണാൻ എത്തുന്നത്. അതിനിടെ ഓണത്തിനു ശേഷം വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിക്കും. അച്ഛന്റെ ശ്രാദ്ധം കഴിഞ്ഞ ശേഷമാകും ഇത്. മുമ്പ് ഹൈക്കോടതി രണ്ട് തവണയും സെഷൻസ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്.

ഇത്തരമൊരു കേസിൽ സുപ്രീംകോടതിയിൽ പോയാലും ജാമ്യം കിട്ടാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് അച്ഛന്റെ ശ്രാദ്ധത്തിന് ശേഷം ജാമ്യത്തിന് വീണ്ടും ശ്രമിക്കുന്നത്. അച്ഛൻ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ നല്ല കാലം വരുമെന്ന ഉപദേശം കുടുംബ ജ്യോതിഷൻ ദിലീപിന് നൽകിയതാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛന് ബലിയിടാൻ ദിലീപ് എത്തുന്നത്. ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന് അച്ഛന്റെ ശ്രാദ്ധചടങ്ങിൽ പങ്കെടുക്കാൻ കോടതിയുടെ അനുമതി ലഭിച്ചിരുന്നു. രണ്ടുമണിക്കൂർ നേരം പൊലീസ് കാവലിൽ ജയിലിനു പുറത്തുപോകാനുള്ള അനുമതിയാണ് അങ്കമാലി ഫസ്റ്റ് ാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയത്.

ആറിനാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. ബലിയിടാൻ വീട്ടിൽ പോകാൻ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്നലെയാണ് കോടതിക്കു മുമ്പിലെത്തിയത്. രാവിലെ ഏഴു മുതൽ11 മണിവരെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം നൽകണമെന്നായിരുന്നു ആവശ്യം. 2008ലാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ള മരിച്ചത്. മൂത്തമകനായ ദിലീപാണു എല്ലാവർഷവും ബലിയിടുന്നതെന്നും മുടക്കം വരുത്തിയിട്ടില്ലന്നും അഭിഭാഷകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP