Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെട്രോൾ പമ്പുകളുടെ അനിശ്ചിതാല സമരം തുടങ്ങി; പോരാത്തതിന് വ്യാപാരികളുടെ ഹർത്താലും

പെട്രോൾ പമ്പുകളുടെ അനിശ്ചിതാല സമരം തുടങ്ങി; പോരാത്തതിന് വ്യാപാരികളുടെ ഹർത്താലും

കോഴിക്കോട്: അമ്പലപ്പുഴയിൽ വില്പന നികുതി അടയ്ക്കാനാവാതെ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചുള്ള വ്യാപാരികളുടെ ബന്ദ് തുടങ്ങി.

വ്യാപാരി വ്യവസായി ഏകോപനസമിതിയും ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് കടയപ്പ് ഹർത്താൽ നടത്തുന്നത്. പെട്രോൾ പമ്പുകളുടെ ലൈസൻസുകൾ പുതുക്കി നൽകാത്ത എണ്ണക്കമ്പനികളുടെ നിലപാടിൽ പ്രതിഷേധിച്ച് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾ അടച്ചിട്ട് അനിശ്ചിതകാല സമരവും തുടങ്ങി.

ഇതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. പെട്രോൾ പമ്പ് സമരം എന്ന് തീരുമെന്ന് ആർക്കും ഉറപ്പില്ല. സർക്കാരിന്റെ പമ്പുകളെല്ലാം തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം മണിക്കൂറുകൾ ക്യൂ നിന്നാലെ പെട്രോൾ അടിക്കാൻ കഴിയുന്നുള്ളൂ. ഈ സാഹചര്യത്തിൽ നിരത്തുകളിലും വാഹനങ്ങളും കുറവാണ്. വില്പനനികുതി ഉദ്യോഗസ്ഥരുടെ പീഡനത്തിൽ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ ഹർത്താൽ.

ചൊവ്വാഴ്ച ബേക്കറികൾ വൈകിട്ട് നാലു മണിവരെ അടച്ചിടും. ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച ഹോട്ടലുകൾ അടച്ചിടും. മറ്റ് ജില്ലകളിൽ ദുഃഖസൂചകമായി കറുത്തകൊടി ഉയർത്തുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന് പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.

സംസ്ഥാനത്തെ രണ്ടായിരത്തോളം പമ്പുകളാണ് തിങ്കളാഴ്ച അർധരാത്രി മുതൽ അടച്ചിട്ടത്. എന്നാൽ സംഘടനയിൽ പെടാത്ത ഒരു വിഭാഗം പമ്പുകൾ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. അനിശ്ചിതകാല സമരമായതിനാൽ പെട്രോൾ പമ്പുകൾക്ക് മുന്നിലെല്ലാം തിങ്കളാഴ്ച വൈകീട്ട് മുതൽ വൻ തിരക്കായിരുന്നു. ഇതിനിടയിലാണ് പെട്രോൾ വില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP