Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ജനകീയ മുന്നണി ഹർത്താൽ അക്രമം; താമരശ്ശേരി എസ്‌ഐയേയും സംഘത്തേയും അക്രമിച്ച സംഭവത്തിൽ രണ്ട് ഫെർട്ടേണിറ്റി നേതാക്കൾ റിമാൻഡിൽ; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരേയും കേസ്

കേരളത്തിലെ ജനകീയ മുന്നണി ഹർത്താൽ അക്രമം;  താമരശ്ശേരി എസ്‌ഐയേയും സംഘത്തേയും അക്രമിച്ച സംഭവത്തിൽ രണ്ട് ഫെർട്ടേണിറ്റി നേതാക്കൾ റിമാൻഡിൽ;  കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരേയും കേസ്

കെ.വി നിരജ്ഞൻ

കോഴിക്കോട്: താമരശ്ശേരിയിൽ ഹർത്താലിനിടെ അക്രമം നടത്തിയ രണ്ടുപേർ റിമാന്റിൽ. ജമാഅത്തെ ഇസ്ലാമി വിദ്യാർത്ഥി വിഭാഗമായ ഫ്രെറ്റേണിറ്റിയുടെ ജില്ലാ വൈസ് പ്രസിഡന്റ് പുതുപ്പാടി കൈതപ്പൊയിൽ പേനക്കളത്തിൽ നുജൈം(32), സഹോദരൻ നഈം(24) എന്നിവരാണ് റിമാന്റിലായത്.

ദേശീയ പാതയിൽ താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം വാഹനം തടഞ്ഞവരെ പിരിച്ചുവിടാനെത്തിയ താമരശ്ശേരി എസ് ഐ സനൽരാജിന്റെ നേതൃത്വത്തിലുള്ള പൊലീസിനെയാണ് ഹർത്താൽ അനുകൂലികൾ അക്രമിച്ചത്. പരിക്കേറ്റ എസ് ഐ സനൽരാജ്, സി പി ഒ മാരായ ജിലു സെബാസ്റ്റ്യൻ, രജീഷ്, വിധേഷ് എന്നിവർ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അക്രമ സ്ഥലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്ത നുജൈം, നഈം എന്നിവർക്കെതിരെ ഐ പി സി 143,145,147,149,283,332,353 തുടങ്ങിയ വകുപ്പുകൾ പ്രകാരം കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊലീസിനെ അക്രമിക്കൽ, അനധികൃതമായി സംഘം ചേർന്ന് കലാപത്തിന് ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പൊലീസിനെ അക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ താമരശ്ശേരി പൊലീസ് നാല് കേസുകളും അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. താമരശ്ശേരി വട്ടക്കുണ്ടിലും പുല്ലാഞ്ഞിമേട്ടിലും കെ എസ് ആർ ടി സി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കൽപ്പറ്റ ഡിപ്പോയിലെ രണ്ട് ബസ്സുകളുടെ ചില്ല് തകർന്നു. ബൈക്കിലെത്തിയ സംഘമാണ് ബസ്സിനു നേരെ കല്ലെറിഞ്ഞത്.

കല്ലേറിൽ പരുക്കേറ്റ ഡ്രൈവർമാരായ വയനാട് വടുവൻചാൽ സ്വദേശി സി സി ഹാരിസ്(38), കൽപ്പറ്റ പുത്തൂർവയൽ സക്കീർ എന്നിവർ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചിക്തിസ തേടി. തച്ചംപൊയിലിൽ ലോറി ഡ്രൈവറുടെ മൊബൈൽഫോൺ ഹർത്താൽ അനുകൂലികൾ പിടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ലോറി തടഞ്ഞവരുടെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചായിരുന്നു ഫോൺ പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ടാലറിയുന്ന ഏതാനും ആളുകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP