Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊള്ളാച്ചിയിൽ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ് ആർടിസി ബസ്സിന് കല്ലെറിഞ്ഞത് ബൈക്കിൽ എത്തിയവർ; കാവേരി പ്രശ്‌നത്തിൽ തമിഴ്‌നാട്ടിൽ ഹർത്താൽ ഭാഗികം

പൊള്ളാച്ചിയിൽ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ് ആർടിസി ബസ്സിന് കല്ലെറിഞ്ഞത് ബൈക്കിൽ എത്തിയവർ; കാവേരി പ്രശ്‌നത്തിൽ തമിഴ്‌നാട്ടിൽ ഹർത്താൽ ഭാഗികം

പൊള്ളാച്ചി: ഹർത്താൽ ദിനത്തിൽ കേരളത്തിൽ സർവീസ് നടത്താത്ത കെ.എസ്.ആർ.ടി.സി തമിഴ്‌നാട്ടിൽ സർവീസ് നടത്തി പണി വാങ്ങിച്ചു പൊള്ളാച്ചിയിൽ നിന്നും പാലക്കാട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ്സിന് ബൈക്കിൽ എത്തിയ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു.ബസ്സ് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചു .ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കുകൾ.എല്ലാവരെയും പൊള്ളാച്ചി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ പൊള്ളാച്ചിക്കു സമീപം മുത്തൂരിലാണ് അപകടം ഉണ്ടായത്. ബൈക്കിൽ ഹെൽമറ്റ് വെച്ചെത്തിയ രണ്ടുപേർ ബസ്സിന്റെ മുൻ ഗ്ലാസ്സിനുനെരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ഗ്ലാസ്സ് തകരുകയും നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽനിന്നും തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. തെന്മല:കാവേരി നദീജല പ്രശ്‌നത്തിൽ നിരാഹാരം, റോഡ്‌റെയിൽ ഉപരോധം എന്നീ സമരമുറകൾക്കുശേഷം ഇന്നലെ തമിഴ്‌നാട്ടിൽ നടത്തിയ ഹർത്താലിനിടെയായിരുന്നു ബസിന് നേരെ കല്ലേറ്. ഹർത്താൽ തമിഴ്‌നാട്ടിൽ ഭാഗികമായിരുന്നു.

കാവേരി ജലവിനിയോഗ ബോർഡ് ഉടൻ രൂപീകരിക്കണം എന്നാവശ്യപ്പെട്ടു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളാണു ബന്ദ് നടത്തിയത്. ചെങ്കോട്ടയിലും തെങ്കാശിയിലും ബന്ദ് അനുകൂലികൾ ട്രെയിൻ തടഞ്ഞു. മധുരയിൽ നിന്നു ചെങ്കോട്ടയ്ക്കു വന്ന ട്രെയിൻ 12.25ന് തെങ്കാശിയിൽ എത്തിയപ്പോൾ 15 മിനിറ്റോളം തടഞ്ഞിട്ടു. സമരത്തിനു നേതൃത്വം നൽകിയ 345 പേരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ചെങ്കോട്ടയിൽ ട്രെയിൻ തടഞ്ഞതിനു 137 പേരെ അറസ്റ്റ് ചെയ്തു.

അതിർത്തി പട്ടണങ്ങളായ ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, പാവൂർസത്രം എന്നിവിടങ്ങളിലെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. എന്നാൽ സർക്കാർസ്വകാര്യ ബസുകളെല്ലാം സർവീസ് നടത്തി. ചെങ്കോട്ടയിൽ നിന്നുള്ള 79 ലോക്കൽ, ഫാസ്റ്റ് ബസ് സർവീസുകളും മുടക്കം വരാതെ ഓടി. മറ്റു സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയിരുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ആയിരുന്നു ഹർത്താൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP