Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദളിത് സംഘടനകളുടെ സംസ്ഥാന ഹർത്താൽ നാളെ; സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തി പൊലീസ്; ബസ് സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് കെ എസ് ആർ ടി സിയും സ്വകാര്യ ബസുടമകളും; കടകൾ അടയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും

ദളിത് സംഘടനകളുടെ സംസ്ഥാന ഹർത്താൽ നാളെ; സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തി പൊലീസ്; ബസ് സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് കെ എസ് ആർ ടി സിയും സ്വകാര്യ ബസുടമകളും; കടകൾ അടയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും

കോട്ടയം: ദളിത് സംഘടനകൾ നാളെ നടത്തുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി. ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്. ഈ സാഹചര്യത്തിലാണ് പൊലീസ് അതീവ ജാഗ്രത എടുക്കുന്നത്.

ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആർടിസി സർവീസുകൾ നടത്താനാണ് നീക്കം. എല്ലാ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സർവീസുകളുടെയും വിശദമായ റിപ്പോർട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും എംഡി നിർദ്ദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾക്കു മതിയായ സംരക്ഷണം നൽകണമെന്നു പൊലീസിനോടും കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ബസുകളും നാളെ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ കടകൾ തുറന്നു പ്രവർത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കി. എന്നാൽ ഹർത്താൽ ശക്തമായി നടത്തുമെന്ന നിലപാടിലാണ് ദളിത് സംഘടനകളും. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് സംഘർഷ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽനിന്ന് പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP