Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; അശാസ്ത്രീയമായ മാർക്കുദാനവും മോഡറേഷനും അവസാനിപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നീണ്ടിക്കൊണ്ടുപോയത് രണ്ട് വർഷം; കോടതിവിധിയിലൂടെ ഇല്ലാതാകുന്നത് മത്സര പരീക്ഷകളിൽ സിബിഎസ്ഇ വിദ്യാർത്ഥികൾ പിന്നിലാകുന്നെന്ന പരാതി

ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; അശാസ്ത്രീയമായ മാർക്കുദാനവും മോഡറേഷനും അവസാനിപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നീണ്ടിക്കൊണ്ടുപോയത് രണ്ട് വർഷം; കോടതിവിധിയിലൂടെ ഇല്ലാതാകുന്നത് മത്സര പരീക്ഷകളിൽ സിബിഎസ്ഇ വിദ്യാർത്ഥികൾ പിന്നിലാകുന്നെന്ന പരാതി

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: സംസ്ഥാന സിലബസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകിയിരുന്ന ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കുവാൻ കേരളാ ഹൈക്കോടതി ഉത്തരവായി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അന്യായമായ മാർക്കു ദാനം അവസാനിപ്പിക്കുവാൻ 2017 ൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഇതുവരെ ഇത് നടപ്പാക്കാത്തതിനെ തുടർന്ന് തുല്യനീതിക്കു വേണ്ടി സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അശാസ്ത്രീയമായ മോഡറേഷനും മാർക്ക് ദാനവും അവസാനിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടുകൊണ്ട് 2017ൽ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ മോഡറേഷനുകൾ അവസാനിപ്പിക്കാൻ സംയുക്തമായ തീരുമാനം എടുത്തെങ്കിലും നടപ്പാക്കുന്നതിന് കേരളം സാവകാശം തേടുകയായിരുന്നു.

ഒരു വർഷത്തെ സാവകാശം അനുവദിച്ചെങ്കിലും കേരളം ഇത് നടപ്പാക്കുന്നതിന് തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ സംസ്ഥാനത്ത് സിബിഎസ്ഇ വിദ്യാർത്ഥികൾ വിവേചനം നേരിടുകയാണെന്നും അർഹതയുണ്ടായിട്ടും മൽസര പരീക്ഷകളിൽ പിന്നിലാകുന്ന സാഹചര്യമുണ്ടെന്നുമാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ പരാതി. സംസ്ഥാനത്ത് മൽസര പരീക്ഷകളിൽ സിബിഎസ്ഇ വിദ്യാർത്ഥികൾ ഇതുമൂലം പിന്നിലാകുകയും അവസരങ്ങൾ നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമാണെന്നാണ് മാനേജ്‌മെന്റ് അസോസിയേഷൻ ചൂണ്ടിക്കാണിച്ചിരുന്നു.

വളരെ നിർണ്ണായകമായ ഈ വിധിയിലൂടെ കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളോടുള്ള അവഗണനയും അനീതിയും അവസാനിപ്പിക്കുകയും ഗുണനിലവാരം ഉയരുവാനുള്ള അവസരം സംജാതമായിരിക്കുകയുമാണ്. കല - കായിക മൽസരങ്ങൾ, സ്റ്റുഡന്റെ പൊലീസ്, എൻസിസി, സ്‌കൗട്ട് തുടങ്ങി വിവിധ മേഖലകളിലൂടെ നൽകിയിരുന്ന സൗജന്യ മാർക്ക് തിയറി മാർക്കിനോടോപ്പം ചേർത്ത് മാർക്ക് പെരിപ്പിയക്കുന്ന രീതി ഇതോടെ അവസാനിക്കുകയാണു. ചരിത്ര പ്രാധാന്യമുള്ള ഈ വിധിയിലൂടെ പഠന മികവ് പുലർത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് തുല്ല്യ നീതി ലഭിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP