Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാം തുറന്നുവിട്ടതിൽ സംസ്ഥാന സർക്കാരിനെതിരെ സ്വമേധയാ കേസെടുത്തു ഹൈക്കോടതി; നടപടി ചാലക്കുടി സ്വദേശി ജഡ്ജിക്കയച്ച കത്ത് ഹർജിയായി പരിഗണിച്ച്

ഡാം തുറന്നുവിട്ടതിൽ സംസ്ഥാന സർക്കാരിനെതിരെ സ്വമേധയാ കേസെടുത്തു ഹൈക്കോടതി; നടപടി ചാലക്കുടി സ്വദേശി ജഡ്ജിക്കയച്ച കത്ത് ഹർജിയായി പരിഗണിച്ച്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഡാം തുറന്നുവിട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചാലക്കുടി സ്വദേശി എൻ.ആർ.ജോസഫ് ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇത് ഹർജിയായി പരിഗണിച്ച് കേസെടുത്തത്.

പ്രളയക്കെടുതിക്കിടയാക്കും വിധം നിരുത്തരവാദപരമായ രീതിയിൽ ഡാം തുറന്നു വിട്ടുവെന്നും ദുരന്തം ഒഴിവാക്കാവുന്ന വിധം ഡാമുകൾ കൈകാര്യം ചെയ്യുന്നതിൽ മന്ത്രിമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും ഹർജിക്കാരൻ ചുണ്ടിക്കാട്ടി.

ഹർജി വെള്ളിയാഴ്ച പരിഗണിക്കും.സംഭരണ ശേഷിയും ഒന്നിച്ച് വെള്ളം തുറന്നു വിട്ടാലുണ്ടാകുന്ന ദുരന്തവും പരിഗണിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്. കൃത്യ സമയത്ത് ഡാമുകൾ തുറന്നുവിടാതിരുന്നത് 400 പേരുടെ മരണത്തിനും 20000 കോടി രൂപയുടെ നാശനഷ്ടവും ഉണ്ടാക്കിയെന്ന് ജോസഫ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP