Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമി കൈയേറ്റം: വിജിലൻസ് കേസ് റദ്ദാക്കുവാനായി ദിലീപ് കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി; പരാതിക്കാരന് ദിലീപ് 1000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കണം; ദിലീപ് കേസ് മാറ്റിക്കൊണ്ട് പോയത് അഞ്ചു തവണ

ഭൂമി കൈയേറ്റം: വിജിലൻസ് കേസ് റദ്ദാക്കുവാനായി ദിലീപ് കേസ് തുടർച്ചയായി മാറ്റി വയ്ക്കുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി; പരാതിക്കാരന് ദിലീപ് 1000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കണം; ദിലീപ് കേസ് മാറ്റിക്കൊണ്ട് പോയത് അഞ്ചു തവണ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിന് വീണ്ടും കോടതിയുടെ വിമർശനവും പിഴയും. ദിലീപിനെതിരെയുള്ള ഭൂമി കൈയേറ്റ കേസ് റദ്ദാക്കാനായി കേസ് തുടർച്ചയായി മാറ്റി വയ്ച്ചതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഇത്തരം നടപടി തെറ്റാണെന്നും ദിലീപ് പരാതിക്കാരന് 1000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഈ തുക അടുത്ത തവണ കേസ് പരിഗണിക്കുന്ന ഒക്ടോബർ 23-ന് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റിനു വേണ്ടി തൊട്ടടുത്ത ക്ഷേത്രത്തിന്റെ സ്ഥലം കൈയേറിയെന്നാരോപിച്ച് തൃശൂരിലെ പൊതു പ്രവർത്തകനായ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതു റദ്ദാക്കാനാണ് ദിലീപ് ഹർജി നൽകിയത്.

പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ചു തവണയോളം കേസ് ദിലീപ് മാറ്റിക്കൊണ്ടുപോയി. ഈ ഘട്ടങ്ങളിലെല്ലാം പരാതിക്കാരൻ കൃത്യമായി കോടതിയിൽ ഹാജരായിരുന്നെന്നു നിരീക്ഷിച്ച ഹൈക്കോടതി കോടതിച്ചെലവായി ആയിരം രൂപ കെട്ടിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP