Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുപരാതി കിട്ടിയാൽ അതിൽ അടയിരിക്കുകയല്ല വേണ്ടത്; സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും നടന്ന ക്രിമിനൽ കേസ് എങ്ങനെ സിവിൽ കേസാകും? സീറോ-മലബാർ സഭ ഭൂമിയിടപാടിൽ അന്വേഷണം നടത്താത്ത സർക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഒരുപരാതി കിട്ടിയാൽ അതിൽ അടയിരിക്കുകയല്ല വേണ്ടത്; സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും നടന്ന ക്രിമിനൽ കേസ് എങ്ങനെ സിവിൽ കേസാകും? സീറോ-മലബാർ സഭ ഭൂമിയിടപാടിൽ അന്വേഷണം നടത്താത്ത സർക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയിലെ എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ അന്വേഷണത്തിന് സാധ്യത. ഭൂമി ഇടപാടിൽ അതിരൂപതയ്ക്ക് പണം കൈമാറിയെന്ന് ഇടനിലക്കാരൻ അറിയിച്ചതോടെയാണ് അന്വേഷണം വേണ്ടേയെന്ന് ഹൈക്കോടതി ആരാഞ്ഞത്.

കേസിൽ സർക്കാരിനെയും പൊലീസിനെയും കോടതി വിമർശിച്ചു. പരാതി കിട്ടിയാൽ അതിൽ കുറ്റകൃത്യം ബോധ്യപ്പെട്ടാൽ അതിൽ എഫ്.ഐ.ആർ ഇടുകയല്ലേ വേണ്ടത്. എന്നാൽ ഇവിടെ അത് ഉണ്ടായിട്ടില്ല. ഇത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഒരു പരാതി കിട്ടിയാൽ അതിൽ അടയിരിക്കുകയല്ല വേണ്ടെതെന്നായിരുന്നു ജസ്റ്റീസ് കെമാൽ പാഷയുടെ വിമർശനം.

ഈ ഘട്ടത്തിൽ പൊലീസിനെ ന്യായീകരിച്ച് സർക്കാർ അഭിഭാഷകൻ മുന്നോട്ടുവന്നു. അതിരൂപതയിലെ ഭൂമി ഇടപെട് സിവിൽ കേസാണെന്നും അതിൽ പൊലീസ് ഇടപെടേണ്ട കാര്യമില്ലെന്നുമാണ് സർക്കാർ അറിയിച്ചത്. ഇതിനെയും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് വെറുമൊരു സിവിൽ കേസായി കണക്കാക്കാൻ കഴിയില്ല. സാമ്പത്തിക ക്രമക്കേടും നികുതി വെട്ടിപ്പും അടങ്ങിയ ക്രിമിനൽ സ്വഭാവമുള്ള കേസാണെന്നും കോടതി ചൂണ്ടിക്കാട്ടി

അതേസമയം, വസ്തു ഇടപാടിലെ ഇടനിലക്കാരനായ സജു വർഗീസ് കർദ്ദിനാളിനെയും മറ്റും കയ്യൊഴിഞ്ഞു. അതിരൂപതയ്ക്ക് മൂന്നു കോടി 90 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകിയിട്ടുണ്ടെന്ന് ഇടനിലക്കാരൻ ഹൈക്കോടതിയെ അറിയിച്ചു.കരാറുകളിലും ആധാരങ്ങളിലും ഇതിൽ വ്യക്തതയുണ്ട്. തന്റെ പക്കൽ നിന്നും പണം കിട്ടിയതായി കർദ്ദിനാൾ ഉൾപ്പെടെയുള്ളവർ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്. തനിക്ക് ഇതിൽ കൂടുതൽ ഇടപാടുകളില്ല എന്നും ഇടനിലക്കാരൻ അറിയിച്ചു. എന്നാൽ പണം കിട്ടിയിട്ടില്ലെന്ന് അതിരൂപത കോടതിയെ അറിയിച്ചു.ഇതോടെയാണ് പണം എവിടെപ്പോയി എന്നതിൽ അന്വേഷണം വേണ്ടെയെന്ന് ഹൈക്കോടതി ചോദിച്ചത്.

കേസിൽ നാളെയും വാദം തുടരും. ചേർത്തല സ്വദേശിയായ ഷൈൻ വർഗീസാണ് ഭൂമി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP