Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നീതിക്കായുള്ള പോരാട്ടത്തിൽ ചിത്രലേഖയ്ക്ക് ആദ്യവിജയം; ദളിത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭൂമി തിരിച്ചുപിടിക്കാനുള്ള എൽഡിഎഫ് സർക്കാർ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

നീതിക്കായുള്ള പോരാട്ടത്തിൽ ചിത്രലേഖയ്ക്ക് ആദ്യവിജയം; ദളിത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭൂമി തിരിച്ചുപിടിക്കാനുള്ള എൽഡിഎഫ് സർക്കാർ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നീതി തേടിയുള്ള പോരാട്ടത്തിൽ ചിത്രലേഖയ്ക്ക് താൽക്കാലികാശവാസം.ദളിത് വനിതാ ഓട്ടോഡ്രൈവർക്ക് വീട് വയ്ക്കാൻ മുൻ യുഡിഎഫ് സർക്കാർ അഞ്ചുസെന്റ് ഭൂമി നൽകിയത് റദ്ദാക്കിയ എൽഡിഎഫ് സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിപിഎമ്മിന്റെ പാർട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തതാണ് ചിത്രലേഖയെ പാർട്ടിക്കും സർക്കാരിനും അനഭിമതയാക്കിയത്. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ. കെപിസിസിയുടെ സഹായത്തോടെയാണ് ചിത്രലേഖ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

2016ൽ യുഡിഎഫ് സർക്കാരാണു ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ വീടുവയ്ക്കാൻ അഞ്ചു സെന്റ് ഭൂമി ചിത്രലേഖയ്ക്ക് അനുവദിച്ചത്. പ്രവാസി മലയാളികളുടെ സഹായത്തോടെ അവിടെ വീടു പണി പൂർത്തിയാകാനിരിക്കെയാണു രണ്ടാഴ്ച മുൻപു ഭൂമിദാനം റദ്ദാക്കി എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയത്.

വീടുപണിയാൻ സാമ്പത്തിക സഹായം അനുവദിക്കാനുള്ള മുൻ യുഡിഎഫ് സർക്കാരിന്റെ തീരുമാനവും എൽഡിഎഫ് സർക്കാർ റദ്ദാക്കി. സർക്കാർ നൽകിയ സ്ഥലത്തു വീടു പണി തുടരുന്നുണ്ട്. നിർമ്മാണത്തിലുള്ള വീടിനു സമീപം ഷെഡ് കെട്ടി ചിത്രലേഖയും കുടുംബവും സമരവും തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP